എഎപി എംഎൽഎ വീട്ടിനുള്ളിൽ വെടിയേറ്റ നിലയിൽ
ചണ്ഡീഗഡ്: പഞ്ചാബിൽ എഎപി എംഎൽഎയെ വീട്ടിനുള്ളിൽ വെടിയേറ്റ നിലയിൽ കണ്ടെത്തി. ലുധിയാന എംഎൽഎയായ ഗുർപ്രീത് ഗോഗി ബാസി(57)യെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. വെടിയൊച്ച കേട്ടെത്തിയ കുടുംബാംഗങ്ങൾ എംഎൽഎയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സ്വയം വെടിവെച്ചതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഗോഗി 2022ലാണ് ആം ആദ്മി പാർടിയിൽ ചേരുന്നത്. എംഎൽഎ ആകുന്നതിന് മുൻപ് രണ്ട് തവണ എംസി കൗൺസിലറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്നലെ പൊതുപരിപാടികളിൽ പങ്കെടുക്കുകയും വൈകുന്നേരം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. മൃതദേഹത്തിന്റെ പൊസ്റ്റ്മോർട്ടം നടപടികൾ ഇന്ന് നടക്കും.
0 comments