മണിപ്പുരിൽ രാഷ്‌ട്രപതി ഭരണം

ജനാധിപത്യഹത്യ ; മണിപ്പുരിനെ രാഷ്ട്രീയ 
അനിശ്‌ചിതാവസ്ഥയിലേക്ക്‌ തള്ളിവിട്ട്‌ കേന്ദ്രം

president rule imposed in manipur
avatar
എം പ്രശാന്ത്‌

Published on Feb 14, 2025, 01:16 AM | 1 min read


ന്യൂഡൽഹി : വംശീയ കലാപം തകർത്ത മണിപ്പുരിൽ, ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളും പൂർണമായി കവർന്ന്‌ മോദി സർക്കാർ രാഷ്‌ട്രപതി ഭരണം പ്രഖ്യാപിച്ചു. പാർലമെന്റിന്റെ ബജറ്റ്‌ സമ്മേളനത്തിന്റെ ആദ്യഘട്ടം അവസാനിച്ചതിന്‌ പിന്നാലെയാണ്‌ പ്രഖ്യാപനം. നാണംകെട്ട്‌ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ബിരേൻ സിങ്ങിന്റെ പിൻഗാമിയെ കണ്ടെത്താൻ ബിജെപിക്കായില്ല.


നിയമസഭ പിരിച്ചുവിട്ട്‌ ഇടക്കാല തെരഞ്ഞെടുപ്പിലേക്ക്‌ നീങ്ങിയാൽ ജനവിധി എതിരായിരിക്കുമെന്ന്‌ മനസിലാക്കിയാണ്‌ രാഷ്‌ട്രപതി ഭരണം പ്രഖ്യാപിച്ചത്‌. രണ്ട്‌ നിയമസഭാ സമ്മേളനങ്ങൾ തമ്മിൽ ആറ്‌ മാസത്തെ ഇടവേള പാടില്ലെന്ന ഭരണഘടനാ വ്യവസ്ഥ ലംഘിക്കപ്പെടുന്ന സാഹചര്യത്തിലാണിത്‌. നിയമസഭാ സമ്മേളനം വിളിച്ചുചേർക്കേണ്ട ആറുമാസത്തെ ഇടവേള വ്യാഴാഴ്‌ചയാണ്‌ അവസാനിച്ചത്‌.


മുന്നൂറോളം പേരുടെ ജീവനെടുത്ത മെയ്‌ത്തീ–- കുക്കി കലാപം കൈയുംകെട്ടി നോക്കിനിന്ന ബിരേൻ സിങ്ങിന്‌ ബിജെപി എംഎൽഎമാരുടെപോലും വിശ്വാസം നഷ്‌ടപ്പെട്ടിരുന്നു. എന്നാൽ, പുതിയ മുഖ്യമന്ത്രിയുടെ കാര്യത്തിൽ സമവായം എളുപ്പമല്ലെന്ന്‌ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതലക്കാരനായ സംബിത്‌ പത്ര കേന്ദ്രനേതൃത്വത്തെ അറിയിച്ചു. സംസ്ഥാനത്തെ സ്ഥിതി വിശദീകരിച്ച്‌ ഗവർണർ അജയ്‌കുമാർ ഭല്ല കേന്ദ്രത്തിന്‌ റിപ്പോർട്ട്‌ നൽകിയിരുന്നു. ഭരണഘടനാ ചട്ടങ്ങൾ പ്രകാരം സർക്കാരിന്‌ മുന്നോട്ടു പോകാനാവില്ലെന്ന്‌ വ്യക്തമായതോടെയാണ്‌ നടപടിയെന്ന്‌ രാഷ്ട്രപതി ഭവൻ വിജ്ഞാപനത്തിൽ പറഞ്ഞു.


ക്രൈസ്‌തവ വേട്ട ലക്ഷ്യമിട്ടുള്ള ബിജെപിയുടെ വിഭജന രാഷ്ട്രീയമാണ്‌ മണിപ്പുരിനെ ചോരക്കളമാക്കിയത്‌. മെയ്‌ത്തീകൾക്കൊപ്പം നിലയുറപ്പിച്ച മുഖ്യമന്ത്രി ബിരേൻ സിങ്ങിനെ മാറ്റാൻ പ്രതിപക്ഷ പാർടികൾ ആവശ്യപ്പെട്ടിട്ടും ബിജെപി വഴങ്ങിയില്ല.


മണിപ്പുർ കത്തിയപ്പോൾ പ്രധാനമന്ത്രിയും മൗനം പാലിച്ചു. രാഷ്ട്രപതി ഭരണ പ്രഖ്യാപനം മണിപ്പുരിനെ വലിയ രാഷ്ട്രീയ അനിശ്ചിതാവസ്ഥയിലേക്കാണ്‌ തള്ളിവിടുക.


തെരഞ്ഞെടുപ്പ്‌ നടത്തണം: -
സിപിഐ എം

മണിപ്പുരിൽ രാഷ്ട്രപതി ഭരണം ഉടന്‍ പിന്‍വലിച്ച് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്ന് സിപിഐ എം മണിപ്പുര്‍ സംസ്ഥാന സെക്രട്ടറി ക്ഷത്രിമയും ശാന്ത ആവശ്യപ്പെട്ടു. സംസ്ഥാനത്തെ വിഭജിക്കാനുള്ള ഒരു നീക്കവും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Home