റിപ്പബ്ലിക് ദിനാഘോഷം: ഇന്തോനേഷ്യൻ പ്രസിഡന്റ് മുഖ്യാതിഥിയാകും

ന്യൂഡൽഹി: രാജ്യത്തിന്റെ 76–-ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ മുഖ്യാതിഥിയാകും. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. കഴിഞ്ഞവർഷംതന്നെ ഔദ്യോഗിക ക്ഷണം ഇന്ത്യ നൽകിയിരുന്നു. ഈ വർഷം ഒക്‌ടോബറിൽ പ്രസിഡന്റായി ചുമതലേയറ്റ മുൻ കരസേന തലവൻകൂടിയായ സുബിയാന്തോ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്‌ചയും നടത്തും.
പരേഡിൽ പങ്കെടുത്തശേഷം പാകിസ്ഥാൻ സന്ദർശനത്തിനായി സുബിയാന്തോ പോകുന്നതിൽ കേന്ദ്രസർക്കാർ ജക്കാർത്തയെ അതൃപ്‌തി അറിയിച്ചെന്ന് റിപ്പോർട്ടുണ്ട്. ചെസ്, പാരാലിംപിക്‌സ് താരങ്ങൾ, മികച്ച പ്രകടനം കാഴ്‌ചവച്ച ഗ്രാമത്തലവന്മാർ, കൈത്തറി–- കരകൗശല വിദഗ്ധർ, വനം-–-വന്യജീവി സംരക്ഷണ പ്രവർത്തകർ തുടങ്ങിയവരും പങ്കെടുക്കും.









0 comments