റിപ്പബ്ലിക് ദിന സന്ദേശത്തിൽ 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' ബില്ലിനെ പിന്തുണച്ച് രാഷ്ട്രപതി

ന്യൂ ഡൽഹി: റിപ്പബ്ലിക് ദിന സന്ദേശത്തിൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിനെ പിന്താങ്ങി രാഷ്ട്രപതി ദ്രൗപതി മുർമു. 76-ാമത് റിപ്പബ്ലിക് ദിനത്തിന്റെ തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. തെരഞ്ഞെടുപ്പുകളെ ഒന്നിപ്പിക്കുന്ന നടപടി ഭരണസ്ഥിരത ഉറപ്പാക്കുമെന്നും ഇത് സാമ്പത്തിക ബാധ്യത കുറയ്ക്കുമെന്നും അവകാശപ്പെട്ടു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സംയുക്ത പാർലമെന്റി സമിതിയുടെ പരിഗണനയിൽ ഇരിക്കെയാണ് രാഷ്ട്രപതി ബില്ലിനെ പിന്തുണച്ചത്.
‘ഇന്ത്യക്കാർ എന്ന നിലയിൽ നമ്മുടെ കൂട്ടായ സ്വത്വത്തിന്റെ ആത്യന്തിക അടിത്തറയാണ് ഭരണഘടന. ഒരു കുടുംബമെന്ന നിലയിലേക്ക് അത് നമ്മളെ ബന്ധിപ്പിക്കുന്നു. സഹസ്രാബ്ദങ്ങളായി പൗര ധർമങ്ങൾ നമ്മുടെ ധാർമികതയുടെ ഭാഗമായതിനാൽ ഭരണഘടന ഒരു ജീവനുള്ള രേഖയായി മാറിയിരിക്കുന്നു. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ എല്ലായ്പ്പോഴും നമ്മുടെ നാഗരിക പാരമ്പര്യത്തിന്റെ അവിഭാജ്യ ഘടകമാണ്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള നാഗരികതകളിൽ ഒന്നാണ് ഇന്ത്യയിലേത്. അറിവിന്റെയും ജ്ഞാനത്തിന്റെയും ഉറവിടമായിരുന്ന ഇന്ത്യ ഒരു കാലത്ത് ലോകത്ത് പ്രസിദ്ധമായിരുന്നു.’’– രാഷ്ട്രപതി പറഞ്ഞു.









0 comments