print edition ഗർഭിണിയെ മുൻ പങ്കാളി കുത്തിക്കൊന്നു; ഭർത്താവ് അക്രമിയെ കൊലപ്പെടുത്തി


സ്വന്തം ലേഖകൻ
Published on Oct 20, 2025, 02:07 AM | 1 min read
ന്യൂഡൽഹി: ഗർഭിണിയെ കുത്തിക്കൊലപ്പെടുത്തിയ മുൻ പങ്കാളിയെ യുവതിയുടെ ഭർത്താവ് കുത്തിക്കൊന്നു. ശനിയാഴ്‌ച രാത്രി ഡൽഹി പഹാഡ് ഗഞ്ചിനടുത്താണ് ‘ഇരട്ട കൊലപാതകം’. ദന്പതികളായ ശാലിനി (22), ആകാശ് (23) എന്നിവരെ കത്തിയുമായി യുവതിയുടെ മുൻ പങ്കാളിയായ ആശു എന്ന ശൈലേന്ദ്ര ആക്രമിക്കുകയായിരുന്നു. ആകാശ് ഒഴിഞ്ഞുമാറിയതോടെ ശാലിനിയെ ശൈലേന്ദ്ര കുത്തിവീഴ്‌ത്തി. തടയാനുള്ള ശ്രമത്തിനിടെ ആകാശിനും കുത്തേറ്റു. ഇതിനിടെ കത്തി കൈക്കലാക്കി ആകാശ് ശൈലേന്ദ്രയെ കുത്തി. യുവതിയുടെ അമ്മയുടെ പരാതിയിൽ പൊലീസ് കെസെടുത്തു.









0 comments