പ്രസവത്തിനിടെ ഹൃദയാഘാതം; മഹാരാഷ്ട്രയിൽ യുവതിയും കുഞ്ഞും മരിച്ചു

പ്രതീകാത്മകചിത്രം
മുംബൈ > പ്രസവത്തിനിടെ ഹൃദയാഘാതത്തെത്തുടർന്ന് യുവതി മരിച്ചു. പാൽഘർ സ്വദേശിനിയായ 31കാരിയാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് ശാരീരികാസ്വസ്ഥതകളെത്തുടർന്ന് യുവതിയെ പ്രദേശവാസികൾ പരിസരത്തുള്ള ക്ലിനിക്കിൽ എത്തിക്കുന്നത്.
തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ പ്രസവത്തിനിടെ യുവതി ഹൃദയാഘാതത്തെത്തുടർന്ന് മരണമടയുകയായിരുന്നു. യുവതിയുടെ കുഞ്ഞും മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.









0 comments