തമിഴ് സിനിമ നടൻ റോബോ ശങ്കർ അന്തരിച്ചു

ചെന്നൈ: തമിഴ് സിനിമ നടൻ റോബോ ശങ്കർ ചികിത്സയിലിരിക്കെ അന്തരിച്ചു. കഴിഞ്ഞ ആഴ്ച വീട്ടിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ പ്രിയങ്കയോടൊപ്പം ദമ്പതികളുടെ ടെലിവിഷൻ ഷോയുടെ ചിത്രീകരണത്തിനിടെയാണ് താരം കുഴഞ്ഞുവീണത്.
മാരി, മാരി 2, വിശ്വാസം, പുലി, സിംഗം 3, കോബ്ര എന്നീ സിനിമകളിൽ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. കലക്ക പോവടു യാരു, അതു ഇത് യെത് തുടങ്ങിയ ജനപ്രിയ ടെലിവിഷൻ ഷോകളിലൂടെയാണ് ശ്രദ്ധേയാനായത്.









0 comments