പോളിങ് ബൂത്ത് ഡ്രസ്സിങ് റൂമല്ല: പ്രകാശ് രാജ്

ന്യൂഡൽഹി
പോളിങ് ബൂത്ത് ഡ്രസ്സിങ് റൂമല്ലെന്ന് തെരഞ്ഞെടുപ്പ് കമീഷന് രൂക്ഷ മറുപടി നൽകി നടൻ പ്രകാശ് രാജ്. ‘പോളിങ് ബൂത്തിൽ സിസിടിവി കാമറകൾ സ്ഥാപിക്കുംമുമ്പ് നിങ്ങൾ സ്‌ത്രീകളുടെ അനുവാദം വാങ്ങിയിരുന്നോ? പോളിങ് ബൂത്ത് ഡ്രസ്സിങ് റൂമല്ല. നിങ്ങളുടെ താൽപര്യങ്ങൾക്കനുസരിച്ചുള്ള ഒഴിവുകഴിവുകളിൽ ഞങ്ങൾക്ക് താൽപര്യമില്ല. വേണ്ടത് സുതാര്യതയാണ്’– സമൂഹ മാധ്യമത്തിൽ പ്രകാശ് രാജ് കുറിച്ചു. അമ്മമാരും പെങ്ങന്മാരും വോട്ടുചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിടാനാകില്ലെന്ന മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ പരാമർശത്തിലാണ് പ്രതികരണം.









0 comments