തമിഴ്നാട്ടിൽ എൻകൗണ്ടറിൽ യുപി സ്വദേശി കൊല്ലപ്പെട്ടു; നിരവധി കേസുകളിൽ പ്രതിയെന്ന് പൊലീസ്

ചെന്നൈ : തമിഴ്നാട്ടിൽ ഏറ്റുമുട്ടലിൽ മോഷണക്കേസ് പ്രതി കൊല്ലപ്പെട്ടു. യുപി സ്വദേശിയായ ജാഫറാണ് (28) പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. അമ്പതോളം കേസുകളിൽ പ്രതിയാണ് ജാഫർ. തരമണി റെയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു സംഭവം. മാല തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ കഴിഞ്ഞ ദിവസമാണ് ജാഫറിനെ അറസ്റ്റ് ചെയ്തത്. സ്റ്റേഷനിൽ തെളിവെടുപ്പിനായി എത്തിച്ചതിനിടെ ജാഫർ പൊലീസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ചെന്നും തുടർന്നാണ് വെടിവച്ചതെന്നുമാണ് പൊലീസിന്റെ ഭാഷ്യം.









0 comments