ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്തത് പരിരക്ഷയല്ല: ഭാര്യയെ കൊലപ്പെടുത്തിയ സൈനികനോട് കീഴടങ്ങാനാവശ്യപ്പെട്ട് സുപ്രീംകോടതി


സ്വന്തം ലേഖകൻ
Published on Jun 24, 2025, 10:02 PM | 1 min read
ന്യൂഡൽഹി : സ്‌ത്രീധനത്തിന്റെ പേരിൽ 21 വർഷം മുമ്പ് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട സൈനീകനോട് ഉടൻ കീഴടങ്ങാൻ ഉത്തരവിട്ട് സുപ്രീംകോടതി. ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത രാഷ്ട്രീയ റൈഫിൾസിലെ ബ്ലാക്ക്‌ക്യാറ്റ് കമാൻഡോ ബൽജീന്ദർ സിങ്ങിന്റെ അപ്പീൽ തള്ളിയാണ് ജസ്‌റ്റിസുമാരായ ഉജ്ജൽ ഭൂയാൻ, വിനോദ് ചന്ദ്രൻ എന്നിവരുടെ ബെഞ്ചിന്റെ നിർദേശം.
വിചാരണക്കോടതി വിധിച്ച പത്തുവർഷത്തെ കഠിന തടവ് ശരിവച്ച ഹൈക്കോടതി വിധിക്കെതിയെ ഇയാൾ അപ്പീൽ നൽകുകയായിരുന്നു. എന്നാൽ ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്തന് പ്രത്യേക പരിരക്ഷയല്ലന്നും ഭയാനകമായിട്ടാണ് പ്രതി സ്വന്തം ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നതെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. വീട്ടിൽ നടത്തിയ ക്രൂരതയ്‌ക്ക് ഓപ്പറേഷൻ സിന്ദൂർ പരിരക്ഷയാകില്ല.
കമാൻഡോയാണെന്നത് ശരീരികമായി നിങ്ങൾ കരുത്തനാണെന്നും ഭാര്യയെ ഒറ്റയ്‌ക്ക് കഴുത്തുഞെരിച്ച് കൊല്ലാൻ കഴിയുന്നവനാണെന്നും വ്യക്തമാക്കുന്നു. കീഴടങ്ങാൻ ഇളവ് അനുവദിക്കില്ല–-ബെഞ്ച് വ്യക്തമാക്കി. നിലവിലെ നിയമനം അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോൾ ഇപ്പോൾ ഓപ്പറേഷൻ സിന്ദൂർ നടക്കുന്നില്ലന്നും രണ്ടാഴ്‌ച സമയം നൽകാമെന്നും കോടതി അറിയിച്ചു. സുപ്രീംകോടതിയിലെ ഹർജി തീർപ്പാക്കുംവരെ കീഴടങ്ങുന്നതിൽ ഇളവ് വേണമെന്ന ആവശ്യവെും തള്ളി. 2004ലാണ് ഭാര്യയെ ഇയാൾ കൊലപ്പെടുത്തിയത്.









0 comments