ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയ്ക്ക് സമീപം പാക് പൗരൻ പിടിയിൽ

ശ്രീനഗർ : ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയ്ക്ക് (LoC) സമീപത്തുനിന്നും പാകിസ്ഥാൻ പൗരൻ പിടിയിലായി. പൂഞ്ച് ജില്ലയിലെ അതിർത്തി നിയന്ത്രണ രേഖയിൽ നിന്നുമാണ് 26കാരനായ പാക് പൗരൻ പിടിയിലായതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി സാഹചര്യത്തിലാണ് നടപടി. പാക്സൈന്യം പ്രകോപനമില്ലാതെ അതിർത്തിയിൽ വെടിയുതിർക്കുന്നത് കഴിഞ്ഞ ദിവസങ്ങളിലും ആവർത്തിച്ചിരുന്നു. നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈന്യം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
പിടിയിലായ പാക് പൗരനെ ചോദ്യം ചെയ്ത് വരികയാണെന്ന് അധികൃതർ അറിയിച്ചു. പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയിലെ അതിര്‍ത്തി പ്രദേശത്ത് അനധികൃതമായി കടന്നതിന് 24 കാരനായ പാകിസ്ഥാന്‍ പൗരനെ ബിഎസ്എഫ് പിടികൂടിയിരുന്നു. 3 ദിവസത്തിനിടെ മൂന്നാമത്തയാളെയാണ് ഇപ്രകാരം പിടികൂടുന്നത്.









0 comments