പഹൽഗാം ഭീകരാക്രമണം: എൻഐഎ രണ്ടു പേരെ അറസ്റ്റ് ചെയ്തു

ഫയൽ ചിത്രം
ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച പഹൽഗാം ആക്രമണത്തില്‍ ഭീകര്‍ക്ക് സഹായം ചെയ്ത രണ്ട് പേരെ എൻഐഎ അറസ്റ്റ് ചെയ്തു. . ഭീകരരെ സഹായിച്ച ബട്‌കോട്ട് സ്വദേശി പർവൈസ് അഹമ്മദ് ജോത്തർ, പഹൽഗാം സ്വദേശി ബഷീർ അഹമ്മദ് ജോത്തർ എന്നിവരാണ് അറസ്റ്റിലായതെന്ന് എൻഐഎ അറിയിച്ചു.
കേസ് അന്വേഷണത്തിൽ നിർണായക പുരോഗതിയാണിതെന്നും ഭക്ഷണവും താമസസൗകര്യവുമുൾപ്പെടെയുള്ള മറ്റ് സൗകര്യങ്ങൾ ഇരുവരും ചേർന്ന് ഭീകരർക്ക് നൽകിയെന്നും എൻഐഎ പറഞ്ഞു. പാക് പൗരന്മാരായ മൂന്ന് ലഷ്കറെ തയിബ ഭീകരരാണ് ആക്രമണം നടത്തിയതെന്ന് ഇവർ മൊഴി നൽകിയെന്നും അധികൃതർ വ്യക്തമാക്കി.
കേന്ദ്രഭരണപ്രദേശമായ ജമ്മു കശ്‌മീരിൽ ഗുരുതര സുരക്ഷാവീഴ്‌ച മുതലെടുത്ത് ഏപ്രിൽ 22നാണ് 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണമുണ്ടായത്. പാകിസ്ഥാനിലെ ഭീകരക്യാമ്പുകൾ തകർത്ത് ഓപ്പറേഷൻ സിന്ദൂറിലൂടെ സൈന്യം ഭീകരാക്രമണത്തിന് മറുപടി നൽകിയെങ്കിലും ആക്രമണം നടത്തിയവർ കാണാമറയത്താണ്. മൂന്ന് പാക് പൗരന്മാരുൾപ്പെടെ അഞ്ചുപേരാണ് ബൈസരൺ താഴ്‌വരയിൽ ആക്രമണം നടത്തിയതായി തിരിച്ചറിഞ്ഞത്. മൂന്നുപേരുടെ രേഖാചിത്രം പുറത്തുവിട്ട് വിവരങ്ങൾ നൽകുന്നവർക്ക് 20 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. വിനോദസഞ്ചാരികൾ നൽകിയ വിവരമനുസരിച്ച് ഭീകരവാദികളോട് സാമ്യമുള്ള മൂന്നുപേരെ ബാതേബ് താഴ്‌വരയിൽനിന്ന് പിടിച്ചെങ്കിലും പിന്നീട് വിട്ടയച്ചു.









0 comments