പഹൽഗാം ഭീകരാക്രമണം: ബിജെപി ശ്രമിക്കുന്നത്‌ വർഗീയധ്രുവീകരണത്തിനും രാഷ്‌ട്രീയമുതലെടുപ്പിനും; അഖിലേഷ്‌ യാദവ്‌

akhilesh
വെബ് ഡെസ്ക്

Published on Apr 23, 2025, 07:19 PM | 1 min read

ലഖ്‌നൗ: പഹൽഗാമിൽ ചൊവ്വാഴ്ച നടന്ന ഭീകരാക്രമണത്തിൽ ‌26 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ട സംഭവത്തിൽ ബിജെപി വർഗീയധ്രുവീകരത്തിനും രാഷ്‌ട്രീയ മുതലെടുപ്പിനും

ശ്രമിക്കുകയാണെന്ന രൂക്ഷ വിമർശനവുമായി സമാജ്‌വാദി പാർടി അധ്യക്ഷൻ അഖിലേഷ്‌ യാദവ്‌.


ആക്രമണത്തിനുതൊട്ടു പിന്നാലെ "ഭീകരവാദികൾ വാദികൾ ഇരകളുടെ ജാതിയല്ല, മതമാണ് ചോദിച്ചതെന്ന്" പറയുന്ന പോസ്റ്റർ ബിജെപിക്കാർ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതിനെയാണ്‌ അഖിലേഷ് യാദവ് വിമർശിച്ചത്‌.


''ധർമ്മപൂച്ചാ, ജാതി നഹി....യാദ് രഖേംഗെ'' (അവർ ജാതിയെക്കുറിച്ചല്ല മതത്തെക്കുറിച്ചാണ് ചോദിച്ചത്... ഓർക്കും) എന്നാണ്‌ ഛത്തീസ്ഗഢിൽ നിന്നുള്ള ബിജെപി പ്രവർത്തകർ പ്രചരിപ്പിച്ച പോസ്റ്റർ. ''ബിജെപി ഒരു മനുഷ്യമില്ലാത്ത പാർടിയാണെന്ന് തെളിയിച്ചിരിക്കുന്നു.....അവരുടെ കടുത്ത അനുയായികൾ പോലും ബിജെപിയോട് ഈ പാപം ക്ഷമിക്കില്ല....പ്രതിസന്ധിയിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ബിജെപി എപ്പോഴും ശ്രമിക്കുന്നു,'' അഖിലേഷ് യാദവ്‌ എക്സിൽ കുറിച്ചു.


പഹൽഗാം ഭീകരാക്രമണം കേന്ദ്രത്തിന്റെ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. ''ജമ്മു കശ്മീരിൽ ബിജെപി അവർ ആഗ്രഹിച്ചതുപോലെ ചെയ്തു.. ഇത് കേന്ദ്രത്തിന്റെ പരാജയമാണ്....കേന്ദ്രം ജാഗ്രത പാലിച്ചിരുന്നെങ്കിൽ ഈ ആക്രമണം തടയാമായിരുന്നു,'' അഖിലേഷ്‌ യാദവ്‌ പറഞ്ഞു. ''ബിജെപിയും അവരുടെ സഖ്യകക്ഷികളും ജനങ്ങളെ കശ്മീർ സന്ദർശിക്കാൻ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.... വിനോദസഞ്ചാരികൾക്ക് ശരിയായ സുരക്ഷാ ക്രമീകരണങ്ങൾ എന്തുകൊണ്ട് അവർ ഏർപ്പെടുത്തിയില്ല?....ഇത് ഒരു രാഷ്ട്രീയ പരാജയം കൂടിയാണ്,'' അദ്ദേഹം പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Home