ഓപ്പറേഷൻ സിന്ധു; ഇറാനിൽ നിന്ന് രണ്ട് മലയാളികൾ കൂടി തിരിച്ചെത്തി

two malayalee
വെബ് ഡെസ്ക്

Published on Jun 23, 2025, 09:49 PM | 1 min read

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം 7 30 ന് ഇറാനിലെ മഷാദിൽ നിന്ന് രണ്ട് മലയാളികൾ കൂടി ഡല്‍ഹിയിലെത്തി. കോഴിക്കോട് ഇരഞ്ഞിക്കൽ സ്വദേശി റഷീദ് മുതിരക്കതറമ്മേല്‍, മലപ്പുറം തിരൂർ സ്വദേശി മുഹമ്മദ് ഇംതിയാസ് ചക്കാലയ്ക്കല്‍ എന്നിവരാണ് എത്തിച്ചേര്‍ന്നത്.

ജോലി സംബന്ധമായ ആവശ്യങ്ങൾക്കായാണ് ഇരുവരും ടെഹ്റാനിൽ എത്തിയത്.

രാത്രി 11 : 30 നുള്ള വിമാനത്തിൽ റഷീദ് മുതിരക്കതറമ്മേല്‍ കണ്ണൂരിലേക്കും നാളെ പുലർച്ചെയുള്ള വിമാനത്തിൽ മുഹമ്മദ് ഇംതിയാസ് കൊച്ചിയിലേക്കും തിരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home