സരയൂ നദിയിൽ ബോട്ട് മറിഞ്ഞ് ഒരു മരണം; രണ്ടുപേരെ കാണാതായി

പ്രതീകാത്മകചിത്രം
ലഖ്നൗ : ഉത്തർപ്രദേശിലെ സരയൂ നദിയിൽ ബോട്ട് മറിഞ്ഞ് ഒരാൾ മുങ്ങിമരിച്ചു. രണ്ട് പേരെ കാണാതായി. അംബേദ്കർനഗർ ജില്ലയിൽ ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. കശ്മീരിയ തണ്ട പ്രദേശത്ത് ഒരു ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാനായാണ് അഞ്ച് പേർ ബോട്ടിൽ പോയതെന്ന് പൊലീസ് പറഞ്ഞു.
സരയു നദിയിൽ മഹാദേവ ഘട്ടിന് സമീപം ബോട്ട് മറിയുകയായിരുന്നു. മൂന്ന് പേരെ ബോട്ട് ജീവനക്കാർ ഉടൻ തന്നെ രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാൾ മരിച്ചിരുന്നു. മറ്റ് രണ്ടു പേർ ചികിത്സയിലാണ്. കാണാതായവർക്കായി തെരച്ചിൽ തുടരുകയാണെന്നും ആരുടെയും വിവരങ്ങൾ ലഭ്യമല്ലെന്നും പൊലീസ് പറഞ്ഞു.
0 comments