തമിഴ്നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു

തമിഴ്നാട്: പടക്ക നിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. തമിഴ്നാട്ടിലെ വിരുദുനഗറിലാണ് സംഭവം.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വിരുദുനഗറിലുണ്ടായ രണ്ടാമത്തെ പൊട്ടിത്തെറിയാണിത്. കഴിഞ്ഞ ദിവസം വിരുദുനഗറിലെ പടക്കനിർമാണശാലയിലുണ്ടായിരുന്ന സ്ഫോടനത്തിൽ 6 പേർ മരിച്ചിരുന്നു.
0 comments