മുൻവൈരാഗ്യം; അച്ഛന്റെ തോക്കെടുത്ത് 11–ാം ക്ലാസുകാരനെ വെടിവച്ച് സഹപാഠി

ഗുഡ്ഗാവ്: ഹരിയാന ഗുഡ്ഗാവിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിയെ സഹപാഠി വെടിവച്ചു. അച്ഛന്റെ ലൈസൻസുള്ള തോക്ക് ഉപയോഗിച്ചാണ് വെടിവച്ചത്. ശനി രാത്രി ഗുഡ്ഗാവ് സെക്ടർ 48ൽ സെൻട്രൽ പാർക്ക് റിസോർട്സിലാണ് സംഭവം. വെടിയേറ്റ കുട്ടിയുടെ നിലഗുരുതരമാണ്. മുഖ്യപ്രതിയെയും ഒപ്പമുണ്ടായിരുന്ന മറ്റൊരു സഹപാഠിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഗുരുഗ്രാമിലെ യദുവംശി സ്‌കൂളിലെ വിദ്യാർത്ഥികളാണ് മൂവരും. മുൻവൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. അച്ഛൻ വാടകയ്ക്കെടുത്ത അപ്പാർട്ട്മെന്റിലേക്ക് പതിനേഴുകാരനെ വിളിച്ചുവരുത്തിയായിരുന്നു ഇരുവരും ആക്രമിച്ചത്. ഇവിടെനിന്ന് തോക്കും തിരകളും കണ്ടെടുത്തു. ഫൊറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി.









0 comments