ഒഡീഷയിൽ നവവധുവിനേയും വരനേയും കാളകളെ പോലെ നുകത്തിൽ കെട്ടിവലിച്ചു

ഭുവനേശ്വർ: ഗ്രാമത്തിന്റെ തീരുമാനത്തിന് വിരുദ്ധമായി വിവാഹം ചെയ്തതിനാൽ ഒഡീഷയിൽ നവവധുവിനേയും വരനേയും കാളയെ നിലമുഴുന്ന വിധത്തിൽ നിലമുഴുവിച്ച് പ്രദേശവാസികൾ. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡയയിൽ പ്രചരിച്ചതോടെ വലിയ വിവാദത്തനാണ് പ്രാകൃത ശിക്ഷ നൽകിയത് വഴിവെച്ചിരിക്കുന്നത്.
രൂക്ഷമായ വിമർശനമാണ് സംഭവത്തിനെതിരെ ഉയരുന്നത്. ഒഡീഷയിലെ റായഗഡ ഗ്രാമത്തിലെ കാഞ്ചമാജിറ ഗ്രാമത്തിലാണ് പ്രാകൃതമായ ശിക്ഷ അരങ്ങേറിയത്. പെൺകുട്ടിയുടെ അച്ഛന്റെ സഹോദരിയുടെ മകനെയാണ് പെൺകുട്ടി വിവാഹം ചെയ്തത് നാട്ടുകാർക്കിടയിൽ ഇത്തരത്തിലുള്ള വിവാഹം അവരുടെ രീതികൾക്ക് വിരുദ്ധണാണെന്നുപറഞ്ഞാണ് ക്രൂരത .
പരസ്പരം പ്രണയിച്ച ഇവർ അടുത്തിടെയാണ് വിവാഹിതരായത്. ഇതിന് പിന്നാലെയാണ് പ്രാകൃതരീതിയിൽ ശിക്ഷിച്ചത്. തുടർന്ന് ഇവരെ ക്ഷേത്രത്തിൽ കൊണ്ടുപോയി ചെയ്ത തെറ്റ് ഇല്ലാതാക്കാനുള്ള ചടങ്ങുകളും നാട്ടുകാർ ചെയ്തു. പ്രദേശം സന്ദർശിച്ച പൊലിസ് സൂപ്രണ്ട് എസ് സ്വാതി കുമാർ സംഭവത്തിൽ കേസെടുക്കുമെന്നും അറിയിച്ചു.









0 comments