ഒഡീഷയിൽ കാമുകന്റെ മുന്നിൽ വെച്ച് കൗമാരക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു, മൂന്ന് പേർ അറസ്റ്റിൽ

ഒഡീഷ: ഒഡീഷയിയിലെ പുരി ബീച്ചിന് സമീപം കാമുകന്റെ മുന്നിൽ വെച്ച് 19 കാരിയായ കോളേജ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു. കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ശനിയാഴ്ച ബലിഹർചണ്ഡി ക്ഷേത്രത്തിന് സമീപം പ്രതികൾ പെൺകുട്ടിയുടെയും കാമുകന്റെയും വീഡിയോ പകർത്താൻ തുടങ്ങുകയും തുടർന്ന് വീഡിയോ നീക്കം ചെയ്യാൻ പണം ആവശ്യപ്പെടുകയും ചെയ്തു. ഇവർ പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് സംഘത്തിലെ രണ്ട് പേർ പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും കാമുകനെ ആക്രമിച്ച് ഒരു മരത്തിൽ കെട്ടിയിടുകയും ചെയ്തു. തിങ്കളാഴ്ചയാണ് പെൺകുട്ടി പൊലീസിൽ പരാതിപ്പെടുന്നത്. പ്രദേശവാസികളായ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുമ്പ് അവർ വീഡിയോകൾ ഇല്ലാതാക്കിയതായി പറയുന്നു. ഇവരുടെ ഒപ്പം ഉണ്ടായിരുന്ന മറ്റൊരു പ്രതി ഒളിവിലാണ്.









0 comments