പത്താം ക്ലാസുകാരിയെ വിവാഹം കഴിച്ച ഒഡീഷയിലെ എഎസ്‌ഐയ്ക്ക് സസ്പെൻഷൻ

ഭുവനേശ്വര്‍: ഭുവനേശ്വർ ഒഡീഷയിൽ പത്താം ക്ലാസ്സുകാരിയായെ നിർബന്ധിച്ച് വിവാഹം കഴിച്ച എഎസ്ഐയ്ക്കെതിരെ നടപടി. പീഡന പരാതിയുമായി പെൺകുട്ടി രംഗത്തെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ബാലസോറിലെ ബാലിയപാലിലാണ് സംഭവം.
ഫെയ്‌സ്‌ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ കഴിഞ്ഞ വർഷം ജൂലൈയിലാണ് എഎസ്‌ഐ അമിത് പാധി നിർബന്ധിച്ച് വിവാഹം കഴിച്ചത്. പെൺകുട്ടിക്ക് 22 വയസെന്ന് പറഞ്ഞായിരുന്നു വിവാഹം. തുടർന്ന് പെൺകുട്ടിയെ അമിതും വീട്ടുകാരും മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയായിരുന്നു. ഇതോടെയാണ് പെൺകുട്ടി പരാതിയുമായി രംഗത്തെത്തിയത്.
ബാലവിവാഹത്തിന് കേസെടുത്ത പൊലീസ് അമിതിനെ സസ്‌പെൻഡ് ചെയ്‌തു. കേസിന് പിന്നാലെ ഇയാൾ ഒളിവിൽ പോയി.









0 comments