എന്‍ഡിഎ ബന്ധം ഉപേക്ഷിച്ച് പന്നീര്‍ശെല്‍വം

ചെന്നൈ
എൻഡിഎ യുമായുള്ള എല്ലാബന്ധവും ഉപേക്ഷിച്ചെന്ന് പ്രഖ്യാപിച്ച് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ഒ പന്നീർശെൽവം. തമിഴ്നാടിന് സർവ ശിക്ഷാ അഭിയാന് (എസ്എസ്എ) ഫണ്ട് നല്‍കാത്തതില്‍ കേന്ദ്രസര്‍ക്കാരിനെ പരസ്യമായി വിമര്‍ശിച്ച് അടുത്തിടെ അദ്ദേഹം രംഗത്തുവന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം
ഗംഗൈകൊണ്ടചോളപുരത്ത് എത്തിയപ്പോള്‍ സന്ദര്‍ശിക്കാന്‍ അനുമതി തേടിയെങ്കിലും ലഭിച്ചില്ല. വ്യാഴാഴ്‌ച പ്രഭാത നടത്തത്തിനിടെ മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി പന്നീര്‍ശെല്‍വം കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെയാണ് പ്രഖ്യാപനം.
നിലവിൽ, ആരുമായും സഖ്യമില്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യം പ്രഖ്യാപിക്കുമെന്നും മുൻമന്ത്രിയും പന്നീര്‍ശെല്‍വത്തിന്റെ ദീർഘകാല വിശ്വസ്‌തനുമായ പൻരുട്ടി എസ് രാമചന്ദ്രന്‍ അറിയിച്ചു. നടൻ വിജയ്‌യുടെ തമിഴഗ വെട്രി കഴകവുമായി (ടിവികെ) പന്നീര്‍ശെല്‍വം കൈകോര്‍ക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. എഐഎഡിഎംകെയിലെ പ്രധാന നേതാവായിരുന്ന പന്നീര്‍ശെല്‍വം, എടപ്പാടി പളനിച്ചാമിയുമായുള്ള അധികാരത്തര്‍ക്കത്തെ തുടര്‍ന്നാണ് പുറത്തായത്.









0 comments