ഒറ്റയ്ക്ക് പോയതുകൊണ്ടാണ് ബലാത്സംഗം ചെയ്യപ്പെട്ടതെന്ന പരാമര്‍ശം: ടിഎംസി എംഎല്‍എയ്ക്ക് നോട്ടീസ്

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നിയമവിദ്യാര്‍ഥിനി ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തില്‍ വിവാദ പരാമര്‍ശം നടത്തിയ എംഎല്‍എയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസയച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. കമര്‍ഹട്ടി എംഎല്‍എ മദന്‍ മിത്രയ്ക്കാണ് പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. മൂന്നുദിവസത്തിനകം വിവാദ പരാമര്‍ശത്തില്‍ വിശദീകരണം നല്‍കണമെന്നാണ് ആവശ്യം.
അവളെന്തിനാണ് അങ്ങോട്ടേക്ക് പോയത് എന്നായിരുന്നു മദൻ മിത്രയുടെ ചോദ്യം. വിദ്യാര്‍ഥിനി പ്രതികളുടെ അടുത്തേക്ക് പോയതുകൊണ്ടാണ് പീഡനത്തിന് ഇരയായതെന്നും ഒറ്റയ്ക്ക് പോകുന്ന കാര്യം ആരെയെങ്കിലും അറിയിക്കണമായിരുന്നു, അല്ലെങ്കില്‍ സുഹൃത്തുക്കളെ കൂടെ കൊണ്ടുപോകണമായിരുന്നു എന്നാണ് ആദ്ദേഹം പറഞ്ഞത്.
നേരത്തെ തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജിയും സംഭവത്തില്‍ വിവാദ പരാമര്‍ശം നടത്തിയിരുന്നു. ഒരു സുഹൃത്ത് തന്നെ തന്റെ സുഹൃത്തിനെ ബലാത്സംഗം ചെയ്താല്‍ എന്തുചെയ്യാന്‍ കഴിയുമെന്നാണ് കല്യാണ്‍ ബാനര്‍ജി ചോദിച്ചത്. 'ഇത് ഒരു വിദ്യാര്‍ത്ഥി മറ്റൊരു വിദ്യാര്‍ത്ഥിയോട് ചെയ്തതാണ്. ആരാണ് അവളെ സംരക്ഷിക്കേണ്ടത്? സ്‌കൂളുകളില്‍ പൊലീസ് ഉണ്ടാകുമോ? ആരാണ് ഈ കുറ്റകൃത്യങ്ങളെല്ലാം ചെയ്യുന്നത്? ചില പുരുഷന്മാരാണ്. ആര്‍ക്കെതിരെയാണ് സ്ത്രീ പോരാടേണ്ടത്? കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്ന് തന്നെയാണ് എന്റെ അഭിപ്രായം. പക്ഷെ പുരുഷന്മാരുടെ മനസ് മാറാതെ ഇതില്‍ മാറ്റമുണ്ടാകില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും'- എന്നാണ് കല്യാണ്‍ ബാനര്‍ജി പറഞ്ഞത്.









0 comments