മാനനഷ്‌ടക്കേസിൽ നിർമല സീതാരാമന്‌ നോട്ടീസ്‌

nirmala sitharamn
avatar
സ്വന്തം ലേഖകൻ

Published on May 23, 2025, 06:57 PM | 1 min read

ന്യൂഡൽഹി : ഡൽഹിയിലെ എഎപി നേതാവ്‌ സോംനാഥ്‌ ഭാരതിയുടെ ഭാര്യ ലിപിക മിത്ര നൽകിയ മാനനഷ്ടക്കേസിൽ ഡൽഹി കോടതി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് നോട്ടീസ് അയച്ചു.ന്യൂഡൽഹി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (എസിജെഎം) പരസ് ദലാലിന്റേതാണ്‌ നടപടി. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ സോംനാഥും മിത്രയും തമ്മിൽ ദാമ്പത്യ പ്രശ്‌നങ്ങളുണ്ടെന്ന്‌ ധനമന്ത്രി പത്രസമ്മേളനളം വിളിച്ച്‌ അധിക്ഷേപിച്ചുവെന്ന്‌ കാട്ടിയാണ്‌ പരാതി നൽകിയത്‌.


ന്യൂഡൽഹി പാർലമെന്റ്‌ മണ്ഡലത്തിൽ എഎപി സ്ഥാനാർഥിയായിരുന്നു സോംനാഥ്‌ ഭാരതി. തെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള സാധ്യത ദുർബലപ്പെടുത്താനും രാഷ്‌ട്രീയലാഭം നേടാനുമായിരുന്നു നിർമലയുടെ അപകീർത്തി പരാമർശമെന്ന്‌ മിത്ര പരാതിയിൽ പറഞ്ഞിരുന്നു. വീണ്ടും ഒന്നിച്ച്‌ സന്തോഷത്തോടെ ജീവിക്കുന്നത്‌ മറച്ചുവെച്ചാണ്‌ പരാമർശങ്ങളെന്നും പരാതിയിലുണ്ട്‌. വിഷയത്തിൽ അന്വേഷണം പുരോഗിക്കുകയാണ്‌. നോട്ടീസ്‌ കൈപ്പറ്റി നിർമല സീതാരാമൻ തന്റെ ഭാഗം കോടതിയിൽ വിശദീകരിക്കേണ്ടി വരും. കേസ്‌ ജൂൺ 12ന്‌ കേസ്‌ വീണ്ടും പരിഗണിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home