'റിപ്പ്ഡ് ജീൻസും ഷോർട് സ്കേർട്ടും വേണ്ട' ; മുംബൈ സിദ്ധിവിനായക ക്ഷേത്രത്തിൽ പുതിയ ഡ്രസ് കോഡ്

മുംബൈ : മുംബൈ സിദ്ധിവിനായക ക്ഷേത്രത്തിൽ പുതിയ ഡ്രസ് കോഡ്. ശ്രീ സിദ്ധിവിനായക ഗണപതി ക്ഷേത്ര ട്രസ്റ്റാണ് (SSGTT) വിവാദ ഡ്രസ്കോഡ് പുറത്തിറക്കിയത്. ഇത് പ്രകാരം ക്ഷേത്രത്തിൽ റിപ്പ്ഡ് മോഡലിലുള്ള ജീൻസുകളോ സ്കർട്ടുകളോ അനുവദിക്കില്ല. റിവീലിങ് എന്ന കാറ്റഗറിയിൽ വരുന്ന വസ്ത്രങ്ങളൊന്നും ധരിച്ച് ക്ഷേത്രത്തിൽ കടക്കാൻ അനുവദിക്കില്ലെന്നാണ് ട്രസ്റ്റിന്റെ വാദം.
ഭക്തരുടെ നിരന്തരമായ ആവശ്യപ്രകാരവും ക്ഷേത്രത്തിൻ്റെ പവിത്രത സംരക്ഷിക്കുന്നതിനായും ഡ്രസ് കോഡ് നടപ്പിലാക്കാൻ തീരുമാനിച്ചു - ട്രസ്റ്റ് പറഞ്ഞു. എല്ലാ ഭക്തർക്കും അവരുടെ ദർശന വേളയിൽ സമാധാനപരമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനായാണ് ഡ്രസ് കോഡ് എന്ന വിചിത്ര വാദവും ട്രസ്റ്റ് ഉന്നയിക്കുന്നുണ്ട്. ശരീരം മൂടുന്ന വസ്ത്രം വേണം ഭക്തർ ധരിക്കേണ്ടതെന്നും അടുത്ത ആഴ്ച മുതൽ ഇത് നടപ്പിലാക്കിത്തുടങ്ങുമെന്നും ട്രസ്റ്റ് പറഞ്ഞു.
ഡ്രസ് കോഡിനു ചേരാത്ത വസ്ത്രം ധരിച്ചെത്തുന്നവരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കില്ലെന്നും ട്രസ്റ്റ് വ്യക്തമാക്കി.









0 comments