നിതീഷ് കുമാർ വീണ്ടും
കൂടുതൽ കാലം മുഖ്യമന്ത്രി പദവിയിലിരുന്ന പത്തുപേരുടെ പട്ടികയിൽ പത്താമൂഴം

പട്ന: രാജ്യത്ത് ഇത്രയധികം തവണ സത്യപ്രതിജ്ഞ ചെയ്തിട്ടുള്ള മുഖ്യമന്ത്രിമാർ അധികമില്ല. മുഖ്യമന്ത്രി പദത്തിലേക്ക് തന്റെ പത്താമൂഴം തികച്ചിരിക്കയാണ് നിതീഷ് കുമാർ. ബീഹാറിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച നിതീഷിന്റെ പത്താമത് സത്യപ്രതിജ്ഞ വ്യാഴാഴ്ച ചരിത്ര പ്രസിദ്ധമായ ഗാന്ധിമൈതാനിയിൽ ആയിരുന്നു.
74ാം വയസ്സിൽ തന്റെ 19 വർഷത്തെ മുഖ്യമന്ത്രി പദം നീട്ടിക്കൊണ്ടാണ് സത്യപ്രതിജ്ഞ ഏറ്റു ചൊല്ലിയത്. 1951-ൽ ബീഹാറിലെ ഭക്തിയാർപൂരിൽ ജനിച്ച നിതീഷ് കുമാർ ജെപി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. ജനതാ പാർട്ടിയിൽ ചേർന്ന അദ്ദേഹം 1977-ൽ തന്റെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുകയായിരുന്നു. 1985-ലായിരുന്നു ആദ്യ തെരഞ്ഞെടുപ്പ് വിജയം.
അഞ്ച് പതിറ്റാണ്ടോളം നീണ്ടുനിന്ന രാഷ്ട്രീയ ജീവിതത്തിൽ ഇടയ്ക്കിടെ പാർട്ടിയും മുന്നണിയും മാറിയ അദ്ദേഹത്തിന് 'പാൽതു റാം' എന്ന വിളിപ്പേര് ലഭിച്ചു.
ദീർഘകാലം മുഖ്യമന്ത്രി പദവി വഹിച്ചവരുടെ പട്ടിക:
1. സിക്കിം: പവൻ കുമാർ ചാംലിംഗ് (25 വർഷത്തിലധികം) ഡിസംബർ 12, 1994 - മെയ് 26, 2019.
2. ഒഡീഷ: നവീൻ പട്നായിക് (24 വർഷത്തിലധികം) മാർച്ച് 5, 2000 - ജൂൺ 11, 2024.
3. പശ്ചിമ ബംഗാൾ: ജ്യോതി ബസു (23 വർഷത്തിലധികം) ജൂൺ 21, 1977 - നവംബർ 5, 2000.
4. അരുണാചൽ പ്രദേശ്: ഗെഗോങ് അപാങ് (22 വർഷത്തിലധികം) ജനുവരി 18, 1980 - ജനുവരി 19, 1999; ഓഗസ്റ്റ് 3, 2003 - ഏപ്രിൽ 9, 2007.
5. മിസോറാം: ലാൽ തൻഹാവ്‌ല (22 വർഷത്തിലധികം) മെയ് 5, 1984 - ഓഗസ്റ്റ് 21, 1986; ജനുവരി 24, 1989 - ഡിസംബർ 3, 1998; ഡിസംബർ 11, 2008 - ഡിസംബർ 15, 2018.
6. ഹിമാചൽ പ്രദേശ്: വീർഭദ്ര സിംഗ് (21 വർഷത്തിലധികം) ഏപ്രിൽ 8, 1983 - മാർച്ച് 5, 1990; ഡിസംബർ 3, 1993 - മാർച്ച് 24, 1998; മാർച്ച് 6, 2003 - ഡിസംബർ 30, 2007; ഡിസംബർ 25, 2012 - ഡിസംബർ 27, 2017.
7. ത്രിപുര: മണിക് സർക്കാർ (19 വർഷത്തിലധികം) മാർച്ച് 11, 1998 - മാർച്ച് 9, 2018
8. ബീഹാർ: നിതീഷ് കുമാർ (ഏകദേശം 19 വർഷത്തിലധികം) മാർച്ച് 3, 2000 മുതൽ മാർച്ച് 11, 2000 വരെ; നവംബർ 24, 2005, മെയ് 20, 2014 മുതൽ ഫെബ്രുവരി 22, 2015, നവംബർ 19 മുതൽ നവംബർ 19, 2025 വരെ.
9. തമിഴ്‌നാട്: എം. കരുണാനിധി (18 വർഷത്തിലധികം) ഫെബ്രുവരി 10, 1969 - ജനുവരി 31, 1976; ജനുവരി 27, 1989 - ജനുവരി 30, 1991; മെയ് 13, 1996 - മെയ് 14, 2001; മെയ് 13, 2006 - മെയ് 16, 2011.
10. പഞ്ചാബ്: പ്രകാശ് സിംഗ് ബാദൽ (18 വർഷത്തിലധികം) മാർച്ച് 27, 1970 - ജൂൺ 14, 1971; ജൂൺ 20, 1977 - ഫെബ്രുവരി 17, 1980; ഫെബ്രുവരി 12, 1997 - ഫെബ്രുവരി 26, 2002; മാർച്ച് 1, 2007 - മാർച്ച് 16, 2017.









0 comments