40 വർഷം പൂർത്തിയാക്കി മൈക്രോസോഫ്റ്റ് വിൻഡോസ്

കംപ്യൂട്ടിങ് മേഖലയിൽ വിപ്ലവം തീർത്ത മൈക്രോസോഫ്റ്റ് വിൻഡോസ് ഇന്നേക്ക് 40 വർഷം പിന്നിടുന്നു. 1985ൽ പുറത്തിറങ്ങിയ മൈക്രോസോഫ്റ്റ് 40 വർഷം കൊണ്ട് 11 പതിപ്പുകളാണ് പുറത്തിറക്കിയത്. പേഴ്സണൽ കമ്പ്യൂട്ടിംഗിന്റെ ചരിത്രത്തിൽ ഒരു പുതിയ യുഗത്തിന് തുടക്കമിട്ടാണ് 1985 നവംബർ 20 ന് വിൻഡോസ് 1.0 പുറത്തിറങ്ങിയത്.
കമാൻഡുകൾ (അഥവാ കമ്പ്യൂട്ടറിനുള്ള നിർദ്ദേശങ്ങൾ) ടൈപ്പു ചെയ്യുന്നതിനു പകരം മൗസ് ഉപയോഗിച്ച് ആപ്ലിക്കേഷനുകൾ തുറക്കാനും, ഫയലുകൾ കൈകാര്യം ചെയ്യാനും, വിൻഡോകൾ ടൈൽ ചെയ്ത് വെക്കാനും കഴിയുന്ന ലളിതമായ രീതിയിലേക്ക് കംപ്യൂട്ടറുകളുടെ പ്രവർത്തനം മാറി. ഇതോടെ കംപ്യൂട്ടറുകൾ സാധാരണക്കാർക്കും ഉപയോഗിക്കാവുന്ന തലത്തിലെത്തി.വിൻഡോസ് ഇപ്പോഴും എല്ലാ രാജ്യങ്ങളിലും ഏറ്റവും ജനപ്രിയമായ ഓപ്പറേറ്റിംഗ് സിസ്റ്റമാണ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ വീട്ടിലും ഓഫീസുകളിലും വിൻഡോസ് ഇന്നും ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാണ്. 2021ൽ പുറത്തിറങ്ങിയ വിൻഡോസ് 11 ആണ് വിൻഡോസിൻ്റെ ഏറ്റവും ഒടുവിലത്തെ പതിപ്പ്.









0 comments