സിനിമാ പ്രേമികൾക്ക് സന്തോഷ വാർത്ത; ബൈസണും ഫാമിലി മാൻ സീരീസും ഒരുമിച്ചെത്തുന്നു; നെറ്റ്ഫ്ലിക്‌സും പ്രൈമും നേർക്കുനേർ

ധ്രുവ് വിക്രമിനെ നായകനാക്കി മാരി സെൽവരാജ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ 'ബൈസൺ' വ്യാഴാഴ്ച അർദ്ധരാത്രിയോടെ ഒടിടിയിലെത്തും. അനുപമ പരമേശ്വരൻ, രജിഷ വിജയൻ, ലാൽ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം നെറ്റ്ഫ്ലിക്സിലാണ് റിലീസാകുന്നത്. സ്പോർട്സ് ഡ്രാമയായിട്ടാണ് ചിത്രമൊരുക്കിയിരിക്കുന്നത്.
'ദി ഫാമിലി മാൻ' സീരീസിന്റെ മൂൺണം ഭാഗവും ഇതോടൊപ്പം എത്തുമെന്നതാണ് സിനിമ പ്രേമികളെ ഇരട്ടി സന്തോഷത്തിലാക്കുന്നത്. ആമസോൺ പ്രൈമിലൂടെ സീരിസിന്റെ സ്ട്രീമിങ് വ്യാഴാഴ്ച രാത്രി ആരംഭിക്കും. 'ദി ഫാമിലി മാൻ' 2019-ലാണ് ആദ്യസീസണ്‍ പ്രീമിയർ ചെയ്തത്. ഫാമിലി ഡ്രാമയ്ക്കൊപ്പം സ്പൈ ത്രില്ലറായി ഒരുക്കിയ ഈ സീരീസ് ശ്രദ്ധനേടിയിരുന്നു. മനോജ് ബാജ്‌പേയി, പ്രിയാമണി, ഷരീബ് ഹാഷ്മി എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.








0 comments