ഭാര്യയെ ആക്രമിച്ചു, മുത്തലാഖ് ചൊല്ലി; ഭർത്താവ് വീണ്ടും വിവാഹം ചെയ്തു: 8 പേർക്കെതിരെ കേസ്

ലഖ്നൗ: ഉത്തർപ്രദേശിൽ ഭർത്താവ് മുത്തലാഖ് ചൊല്ലി വീട്ടിൽ നിന്ന് പുറത്താക്കിയതായി യുവതിയുടെ പരാതി. സംഭവത്തിൽ സോൻഭദ്ര ജില്ലയിൽ എട്ട് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. അൻപാറ സ്വദേശി ആയിഷ പർവീൺ ആണ് പരാതി നൽകിയത്. ആയിഷയുടെ ഭർത്താവ്, അമ്മായിയമ്മ, സഹോദരീഭർത്താവ്, സഹോദരി എന്നിവരുൾപ്പെടെ എട്ട് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
2022 ജൂലൈ 14നാണ് അൻപാറ സ്വദേശിയായ ഫൈസൽ അഹമ്മദ് ആയിഷയെ വിവാഹം ചെയ്യുന്നത്. വിവാഹസമയത്ത് ആയിഷയ്ക്ക് കുടുംബം 3.5 ലക്ഷം രൂപ പണവും ആഭരണങ്ങളും നൽകിയിരുന്നു. വിവാഹത്തിന് ശേഷം ഫൈസലും ഫൈസലിന്റെ അമ്മ സൽമ ബീഗവും മറ്റ് കുടുംബാംഗങ്ങളും സ്ത്രീധനത്തിനായി തന്നെ ഉപദ്രവിച്ചുവെന്ന് ആയിഷയുടെ പരാതിയിൽ പറയുന്നു.
ഭർത്താവും കുടുംബവും ചേർന്ന് തന്നെ ആക്രമിച്ചുവെന്നും തുടർന്ന് മുത്തലാഖ് ചൊല്ലി വീട്ടിൽ നിന്ന് പുറത്താക്കിയെന്നും ആയിഷ പറഞ്ഞു. ഇപ്പോൾ ബല്ലിയയിൽ അമ്മയോടൊപ്പമാണ് അവർ താമസിക്കുന്നത്. ഒക്ടോബർ 30 ന് ആയിഷയുടെ ഭർത്താവ് സോൻഭദ്ര ജില്ലയിലെ ദുധിയിൽ നിന്നുള്ള ഒരാളെ വിവാദം ചെയ്തുവെന്നും ആയിഷ പറഞ്ഞു.









0 comments