സംഘടിപ്പിച്ച പോരാട്ടങ്ങൾക്കുള്ള അംഗീകാരം; എസ്എഫ്ഐ പ്രവർത്തകർക്ക് സ്ഥാനാർത്ഥിത്വം ലഭിച്ചതിൽ പി എസ് സഞ്ജീവ്

കോഴിക്കോട്: കേന്ദ്രസർക്കാർ രാജ്യത്തെ സർവകലാശാലകളിൽ നടത്തുന്ന കാവിവൽക്കരണത്തിന് എതിരെ നയിച്ച സമരങ്ങളും പൊതുവിദ്യാഭ്യാസം സംരക്ഷിക്കാൻ നടത്തിയ പ്രവർത്തങ്ങൾക്കുമുള്ള അംഗീകാരമായാണ് എസ്എഫ്ഐ പ്രവർത്തകർക്ക് ലഭിച്ച സ്ഥാനാർത്ഥിത്വത്തെ കാണുന്നതെന്ന് സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്.
'വ്യക്തിപരമായ അംഗീകാരമായല്ല, വിദ്യാർഥി സംഘടനാ പ്രവർത്തകർ എന്ന നിലയിൽ എസ്എഫ്ഐയ്ക്കാകെ ലഭിച്ച നേട്ടമായാണ് കാണുന്നത്. നിരവധിയായ തെറ്റായ വാർത്തകൾ മാധ്യമങ്ങൾ പ്രചരിച്ചപ്പിച്ചിച്ചിട്ടും പ്രതിനിധികളെ മുന്നോട്ട് വെക്കാനാകുന്നവരായും മനുഷ്യസമൂഹത്തെയാകെ നയിക്കാൻ പറ്റുന്നവരായും പരിഗണിക്കപ്പെടുന്നു എന്നതാണ് ഞങ്ങളുടെ രാഷ്ട്രീയത്തിന്റെ മികവ്' - പി എസ് സഞ്ജീവ് മാധ്യമങ്ങളോട് പറഞ്ഞു.
കണ്ണൂർ, കലിക്കറ്റ്, എംജി, സംസ്കൃതം, കേരള, മലയാള സർവകലാശാലകളിലും പോളിടെക്നിക്, സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പുകളിലും ഭൂരിപക്ഷം സീറ്റും നേടിയായിരിന്നു ഇത്തവണത്തെ എസ്എഫ്ഐയുടെ തേരോട്ടം. വർഗീയശക്തികളോട് സഖ്യം ചേർന്നും തമ്മിലടിപ്പിച്ച് ചോരകുടിച്ചും നിന്നവരെ തോൽപ്പിച്ചാണ് വിദ്യാർഥികൾ എസ്എഫ്ഐയെ നെഞ്ചേറ്റിയത്. തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനത്തെ 497 ആർട്സ് ആൻഡ് സയൻസ് കോളേജിൽ 372 ഇടങ്ങളിൽ എസ്എഫ്ഐ ജയിച്ചു. കേരള സർവകലാശാലയിൽ 75ൽ 65, എംജിയിൽ 123ൽ 103, കണ്ണൂരിൽ 77ൽ 60, കലിക്കറ്റിൽ 202ൽ 1-27, സംസ്കൃത സർവകലാശാലയിൽ 20ൽ 17 എന്നിങ്ങിനെയാണ് എസ്എഫ്ഐ നേടിയത്.ഇതിനുപുറമെ സംഘടനാപരമായി തെരഞ്ഞെടുപ്പ് നടന്ന സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ 675ൽ 589 സ്കൂളിൽ എസ്എഫ്ഐ വിജയിച്ചിരുന്നു,








0 comments