"വെർച്വൽ' ആയി ബക്രീദ് 
ആചരിക്കണമെന്ന് മഹാരാഷ്‌ട്ര മന്ത്രി

nitesh rane virtual bakrid
വെബ് ഡെസ്ക്

Published on Jun 05, 2025, 02:22 AM | 1 min read

മുംബൈ

മൃ​ഗബലി ഇല്ലാതെ മുസ്ലിങ്ങള്‍‌ "ബക്രീദ് വെര്‍ച്വലായി ' ആഘോഷിക്കണമെന്ന് മഹാരാഷ്‌ട്ര മന്ത്രിയും ബിജെപി നേതാവുമായ നിതേഷ് റാണ. മൃ​ഗസ്‍നേഹികളും പരിസ്ഥിതി വാദികളും എന്തുകൊണ്ടാണ് "വെര്‍ച്വൽ ബക്രീദി'നായി വാദിക്കാത്തത്. ഇത്തരക്കാര്‍ ഹോളി, ദീപാവലി ഹിന്ദു ഉത്സവങ്ങളെ മാത്രം ലക്ഷ്യം വയ്‌ക്കുകയാണെന്നും മന്ത്രി ആരോപിച്ചു. "പരിസ്ഥിതി പ്രശ്നം പറഞ്ഞ് ഹിന്ദു ഉത്സവങ്ങളിൽ പടക്കം പൊട്ടിക്കുന്നതും നിറം ഉപയോ​ഗിക്കുന്നതും ഒഴിവാക്കാൻ ഉപദേശിക്കുന്നു. ഇപ്പോള്‍ അവരെല്ലാം എവിടെ?' റാണ ചോദിച്ചു.


റാണയുടെ പ്രസ്‌താവനയെ മഹാരാഷ്‌ട്ര ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാനും എൻസിപി (ശരദ്‍പവാര്‍) നേതാക്കളും വിമര്‍ശിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Home