മഹാരാഷ്‌ട്രയിലേത് ‘ഹിന്ദുത്വവാദി’ സർക്കാരെന്ന് മന്ത്രി നിതേഷ് റാണെ

മുംബൈ
ഹിന്ദുക്കളുടെ മാത്രം വോട്ടുകൊണ്ട് തെരഞ്ഞെടുക്കപ്പെട്ട ‘ഹിന്ദുത്വവാദി’ ഭരണകൂടമാണ് മഹാരാഷ്‌ട്രയിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സർക്കാരെന്ന് മന്ത്രി നിതേഷ് റാണെ. മുസ്ലിങ്ങൾ തങ്ങൾക്ക് വോട്ടുചെയ്‌തില്ലെന്നും ബിജെപി നേതാവ് പറഞ്ഞു. മുംബൈയിലെ മൻഖുർഡിലെ ദുർഗ പൂജ പന്തൽ സന്ദർശിച്ച് സംസാരിക്കവെയാണ് വിവാദ പരമാർശം. പ്രദേശത്ത് ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ ദുർഗാപ്രതിമ തകർന്നതിനെ തുടർന്ന് സംഘർഷാവസ്ഥ നിലനിൽക്കെയാണ് പ്രതികരണം.
ന്യൂനപക്ഷങ്ങൾക്കെതിരെ നിരന്തരം അധിക്ഷേപ പരാമർശം നടത്തുന്നയാളാണ് നിതേഷ്. കേരളത്തെ മിനി പാകിസ്ഥാൻ എന്ന് അധിക്ഷേപിച്ചും വിവാദം സൃഷ്‌ടിച്ചിരുന്നു.







0 comments