Deshabhimani

പശ്ചിമ ബം​ഗാളിൽ എസ്‍യുവിയും ട്രക്കും കൂട്ടിയിടിച്ച് ഒമ്പതുപേർ മരിച്ചു

accident
വെബ് ഡെസ്ക്

Published on Jun 20, 2025, 02:36 PM | 1 min read

കൊൽക്കത്ത : പശ്ചിമ ബം​ഗാളിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒമ്പതുപേർ മരിച്ചു. പുരുലിയ ജില്ലയിൽ വെള്ളി രാവിലെയായിരുന്നു അപകടം. ജില്ലയിലെ ബലറാംപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ നംഷോൾ ഗ്രാമത്തിൽ എൻ‌എച്ച് -18 ൽ രാവിലെ 6.30 ഓടെയാണ് അപകടം ഉണ്ടായതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ട്രക്കും കാറും ഹൈവേയിൽ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന 9 പേരും മരിച്ചതായി പൊലീസ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. വിവാഹചടങ്ങിൽ പങ്കെടുത്ത് മടങ്ങിയവരാണ് കാറിലുണ്ടായിരുന്നതെന്നാണ് വിവരം.


പുരുലിയയിലെ ബരാബസാർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള അദബാന ഗ്രാമത്തിൽ നിന്ന് ജാർഖണ്ഡിലെ നിംദിഹ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള തിലൈതാൻഡിലേക്ക് യാത്ര ചെയ്യുമ്പോഴാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ എസ്‌യുവി പൂർണ്ണമായി തകർന്നു. നാട്ടുകാരും പൊലീസും സ്ഥലത്തെത്തി വാഹനത്തിലുണ്ടായിരുന്നവരെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചെങ്കിലും എല്ലാവരും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. അമിതവേ​ഗമാണ് അപകടത്തിന് കാരണമായതെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home