യുജിസി നെറ്റ്: പുതുക്കിയ പരീക്ഷ തീയതി പ്രഖ്യാപിച്ചു

ugc net
വെബ് ഡെസ്ക്

Published on Jan 17, 2025, 02:54 PM | 1 min read

ന്യൂഡൽഹി: 2024 ഡിസംബറിലെ യുജിസി നെറ്റ് പരീക്ഷ ജനുവരി 21, 27 തീയതികളിലായി നടക്കുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. മകരസംക്രാന്തി, പൊങ്കൽ അടക്കമുള്ള ഉത്സവങ്ങൾ കണക്കിലെടുത്ത് ജനുവരി 15ന് നടത്താനിരുന്ന പരീക്ഷ മാറ്റിവെക്കുകയായിരുന്നു.


ജനുവരി 21 ന് രാവിലെ ഒമ്പതു മുതൽ ഉച്ചയ്ക്ക് 12 വരെയും, ജനുവരി 27 ന് ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ വൈകുന്നേരം ആറു വരെയുമാണ് പരീക്ഷ നടത്തുന്നത്. ജനുവരി 15ന് രാവിലെ സംസ്കൃതം, ജേർണലിസം, ജാപ്പനീസ്, പെർഫോമിംഗ് ആർട്ട്, ഇലക്ട്രോണിക് സയൻസ്, നിയമം തുടങ്ങിയ വിഷയങ്ങളിലും വൈകുന്നേരം മലയാളം, ഉർദു, ക്രിമിനോളജി, കൊങ്കണി, പരിസ്ഥിതി ശാസ്ത്രം എന്നീ വിഷയങ്ങളിലുമുള്ള പരീക്ഷകളാണ് നടക്കേണ്ടിയിരുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Home