ഹിന്ദി അടിച്ചേൽപ്പിക്കാൻ കേന്ദ്രം: ഇം​ഗ്ലീഷ് മീഡിയം പുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ട് നൽകി എൻസിഇആർടി

ncert students
വെബ് ഡെസ്ക്

Published on Apr 13, 2025, 12:29 PM | 1 min read

ന്യൂഡൽഹി : കേന്ദ്രത്തിന്റെ ത്രിഭാഷ നയത്തിനെതിരെ വിവിധയിടങ്ങളിൽ പ്രതിഷേധം നടക്കുമ്പോഴും ​ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ​ഗൂഡശ്രമങ്ങൾ തുടർന്ന് ബിജെപി സർക്കാർ. ഇം​ഗ്ലീഷ് മീഡിയം വിഭാ​ഗത്തിലെ കുട്ടികൾക്കായുള്ള പുതിയ പുസ്തകങ്ങളിൽ ഹിന്ദി തലക്കെട്ടുകൾ നൽകിയാണ് എൻസിഇആർടി കേന്ദ്ര ശ്രമങ്ങൾക്ക് കുട പിടിക്കുന്നത്. ഇം​ഗ്ലീഷ് വിഷയത്തിന്റെ പുസ്തകത്തിനു പോലും ഹിന്ദിയിലാണ് പേര് നൽകിയിരിക്കുന്നതെന്ന് ദി ടെലി​ഗ്രാഫ് റിപ്പോർട്ട് ചെയ്തു. ഹിന്ദി കൊളോണിയലിസം നടപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണിതെന്ന് വ്യാപകമായി വിമർശനം ഉയരുന്നുണ്ട്.


ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രത്തിന്റെ ത്രിഭാഷ നയത്തിനെതിരെ തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ വ്യാപകമായ പ്രതിഷേധപരിപാടികൾ നടക്കുന്ന സാഹചര്യത്തിലാണ് എൻസിഇആർടിയുടെ നീക്കം. കഴിഞ്ഞ കുറച്ചുകാലങ്ങളായി വിവിധ ഭാഷാവിഷയങ്ങളുടെ പുസ്തകങ്ങൾക്ക് അതേ ഭാഷയിൽ തന്നെയാണ് പേര് നൽകിയിരുന്നത്. എന്നാൽ പുതിയ പുസ്തകങ്ങളിൽ ഇം​ഗ്ലീഷ് ഭാഷയുടെ പുസ്തകത്തിനടക്കം ഹിന്ദി പേരാണ് നൽകിയിരിക്കുന്നത്. മുൻ വർഷങ്ങളിൽ ഹണിസക്കിൾ (Honeysuckle ) എന്നും ഹണി കോംബ് (Honeycomb) എന്നും പേര് നൽകിയിരുന്ന ആറ്, ഏഴ് ക്ലാസുകളിലെ പുസ്തകങ്ങൾക്ക് ഇത്തവണ പൂർവി എന്ന പേരാണ് നൽകിയിരിക്കുന്നത്. കിഴക്ക് എന്നർഥം വരുന്ന ഹിന്ദി പദമാണ് പൂർവി. ഒന്ന്, രണ്ട് ക്ലാസുകളിലെ പുസ്തകങ്ങൾക്ക് യഥാക്രമം മൃദം​ഗ്, സന്തൂർ എന്നുമാണ് പേര്.


​ഗണിതം, സയൻസ്, സോഷ്യൽ സയൻസ്, ആർട്, ഫിസിക്കൽ എഡ്യൂക്കേഷൻ, വൊക്കേഷണൽ എഡ്യൂക്കേഷൻ എന്നീ പുസ്തകങ്ങൾ ഇം​ഗ്ലീഷ്, ഹിന്ദി, ഉറു​ദു ഭാഷകളിലാണ് പുറത്തിറക്കിയിരുന്നത്. ഇവയ്ക്ക് ഭാഷയ്ക്കനുസരിച്ചാണ് പേര് നൽകിയിരുന്നതും. എന്നാൽ ഇത്തവണ ​ഗണിത പുസ്തകത്തിന് ഇം​ഗ്ലീഷ്- ഹിന്ദി വേർഷനുകൾക്ക് ​ഗണിത പ്രകാശ് എന്ന ഹിന്ദി പേരാണ് നൽകിയിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home