പട്ടികവിഭാഗത്തിന്റെ ഓവര്‍സീസ് സ്‍കോളർഷിപ്പ് വെട്ടിക്കുറച്ച് കേന്ദ്രം

ന്യൂഡൽഹി
പട്ടികജാതി, പട്ടികവർഗ വിദ്യാർഥികൾക്ക് വിദേശത്ത് ഉന്നതപഠനത്തിനുള്ള നാഷണൽ ഓവര്‍സീസ് സ്‍കോളർഷിപ്പ് കേന്ദ്രസാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം വെട്ടിക്കുറച്ചു. 2025–--26 അധ്യയനവർഷം അർഹതനേടിയ 106 വിദ്യാർഥികളിൽ 40 പേർക്ക് മാത്രമാണ് സ്‍കോളര്‍ഷിപ്പ് നൽകുക. ഫണ്ട് നൽകാൻ പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ സാമ്പത്തികകാര്യ മന്ത്രിസഭാസമിതിയുടെ അനുമതി ലഭിച്ചിട്ടില്ലെന്നാണ് 66 പേരെ ഒഴിവാക്കിയതിന് വിശദീകരണം. അനുമതി ലഭിച്ചാൽ ബാക്കിയുള്ളവരെ പരിഗണിക്കാമെന്നാണ് നിലപാട്.
പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ട താഴ്‍ന്നവരുമാനക്കാരായ വിദ്യാർഥികൾക്ക് വിദേശത്ത് പഠിച്ച് ബിരുദാനന്തര ബിരുദമോ പിഎച്ച്ഡിയോ നേടുന്നതിന് സാമ്പത്തിക സഹായം നൽകുന്നതാണ് പദ്ധതി. 125 പേര്‍ക്കാണ് എല്ലാവര്‍ഷവും നൽകുന്നത്. മൂന്നു വര്‍ഷമായി മുഴുവൻ പേര്‍ക്കും നൽകാതെ വെട്ടിക്കുറയ്‌ക്കുകയാണ്. ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള മൗലാനാ ആസാദ് നാഷണൽ സ്‍കോളർഷിപ്പുകളും മുടങ്ങിയിരുന്നു.









0 comments