നാഗ്‌പുർ കലാപം ; 8 സംഘപരിവാറുകാർ പിടിയിൽ

rss
വെബ് ഡെസ്ക്

Published on Mar 20, 2025, 03:11 AM | 1 min read


നാ​​ഗ്പുര്‍ : മഹാരാഷ്ട്ര ഛത്രപതി സംഭാജിനഗറിലെ ഔറം​ഗസേബിന്റെ ശവകുടീരം പൊളിക്കണമെന്ന് ആവശ്യപ്പെട്ട്‌ വിശ്വഹിന്ദുപരിഷത്ത് (വിഎച്ച്‌പി)അഴിച്ചുവിട്ട ആക്രമണസംഭവങ്ങളിൽ എട്ട്‌ വിഎച്ച്‌പി, ബജരംഗ്‌ദൾ പ്രവർത്തകർ പിടിയിൽ. ബുധനാഴ്‌ച മഹൽ നാഗ്‌പുരിലെ കോട്‌വാലി പൊലീസ്‌ സ്‌റ്റേഷനിൽ കീഴടങ്ങുകയായിരുന്നു ഇവർ.


കോടതി ജാമ്യം അനുവദിച്ചു.നാ​ഗ്പുരിൽ കര്‍ശന സുരക്ഷ തുടരുന്നു. സംഭവത്തിൽ ആറ് കേസ് രജിസ്റ്റര്‍ചെയ്തു. നാ​ഗ്പുര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയതിന് മൈനോറിറ്റി ഡെമോക്രാറ്റിക് പാര്‍ടി നേതാവ് ഫഹീം ഖാനെ അറസ്റ്റുചെയ്‌തു. നാ​ഗ്പുരിലെ പത്ത്‌ പൊലീസ് സ്റ്റേഷന്‍ പരിധിയിൽ കര്‍ഫ്യൂ തുടരുകയാണ്.


അതേസമയം സംഘര്‍ഷത്തിനിടെ വനിതാ പൊലീസ് ഉദ്യോ​ഗസ്ഥയുടെ യൂണിഫോം വലിച്ചുകീറാന്‍ കലാപകാരികള്‍ ശ്രമിച്ചെന്ന വിവരം പുറത്തുവന്നു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. ശവകുടീരം പൊളിക്കണമെന്ന് ആവശ്യപ്പെട്ട്‌ നാഗ്‌പുരിലെ ചിറ്റ്‌നിസ്‌ പാർക്കിൽ വിഎച്ച്‌പിയും ബജ്‌രംഗ്‌ദളും തിങ്കളാഴ്‌ച നടത്തിയ സമരമാണ് രാത്രി ഇരുവിഭാ​ഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിൽ കലാശിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Home