യുപിയിൽ മുസഫർപൂർ-സബർമതി എക്സ്പ്രസ് പാളം തെറ്റി; ആളപായമില്ല

ലഖ്നൗ: ഉത്തർപ്രദേശിൽ ട്രെയിൻ പാളം തെറ്റി. കാൺപൂരിനും തുണ്ട്ലയ്ക്കും ഇടയിൽ മുസഫർപൂർ-സബർമതി ജൻസാധരൺ എക്സ്പ്രസാണ് അപകടത്തിൽപ്പെട്ടത്. ട്രെയിനിന്റെ രണ്ട് കോച്ചുകൾ പാളം തെറ്റിയതായി റെയിൽവേ മന്ത്രാലയം അറിയിച്ചു.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 4.20ഓടെയാണ് അപകടം. ആർക്കും ഇതുവരെ പരിക്കേറ്റതായി റിപ്പോർട്ടില്ല. ലൂപ്പ് ലൈനിൽ ഒരു ട്രോളി കോച്ച് ഉൾപ്പെടെ രണ്ട് കോച്ചുകളാണ് പാളം തെറ്റിയത്. ഭാപൂർ യാർഡിൽ എഞ്ചിനിൽ നിന്നുള്ള അഞ്ചാമത്തെയും ആറാമത്തെയും കോച്ചുകളാണ് പാളം തെറ്റിയത്.
ഉടൻ തന്നെ കാൺപൂരിൽ നിന്നുള്ള റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. നോർത്ത് സെൻട്രൽ റെയിൽവേ സോണിന്റെ ജനറൽ മാനേജരും ഡിവിഷണൽ റെയിൽവേ മാനേജരും സ്ഥലത്തേക്ക് തിരിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.









0 comments