അസമിൽ സിവിൽ സർവീസ് ഓഫീസറുടെ വസതിയിൽ റെയ്ഡ് ; പണവും രണ്ട് കോടി രൂപയുടെ സ്വർണവും പിടിച്ചെടുത്തു

അസമിൽ സിവിൽ സർവീസ് ഓഫീസറായ നൂപുർ ബോറയിൽ നിന്ന് അനധികൃത സ്വത്ത് പിടിച്ചെടുത്ത് വിജിലൻസ്. പണവും രണ്ട് കോടി രൂപ വിലമതിക്കുന്ന സ്വർണവുമാണ് പിടിച്ചെടുത്തത്. 2019 ൽ അസമിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥയായ നൂപുർ ബോറയെ അടുത്തിടെയാണ് കമ്രൂപ് ജില്ലയിലെ സർക്കിൾ ഓഫീസറായി നിയമിച്ചത്. നൂപുറിന്റെ ഗോലാഗത്തിലെ വസതിയിൽ നിന്നാണ് അനധികൃത സ്വത്ത് പിടിച്ചെടുത്തത്. കൂടാതെ ബാർപേട്ടയിലെ വാടക വീട്ടിൽ നടത്തിയ റെയ്ഡിനിടെ 10 ലക്ഷം രൂപയും കണ്ടെടുത്തു.
ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ പങ്കുണ്ടെന്ന് ആരോപിച്ച് കഴിഞ്ഞ ആറുമാസമായി നൂപുർ നിരീക്ഷണത്തിലാണെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ബാർപെറ്റ റവന്യൂ സർക്കിളിൽ ഉദ്യോഗസ്ഥയായിരിക്കെ പണത്തിന് പകരമായി ഭൂമി സംശയാസ്പദമായ വ്യക്തികൾക്ക് കൈമാറിയിരുന്നു എന്ന കുറ്റത്തിൽ സർക്കാർ നിരീക്ഷണത്തിലിരിക്കെയാണ് റൈഡ്. നൂപൂർ ബോറയുമായി സഹകരിച്ച് ബാർപെറ്റയിലുടനീളം അനധികൃതമായി ഭൂമി കൈക്കലാക്കിയ റവന്യൂ സർക്കിൾ ഓഫീസ് ഉദ്യോഗസ്ഥനായ ലാത് മണ്ഡൽ സുരജിത് ദേക എന്നയാളുടെ വസതിയിലും സ്പെഷ്യൽ വിജിലൻസ് സെൽ റെയ്ഡ് നടത്തി.









0 comments