ഓപ്പറേഷൻ സിന്ദൂർ നിർത്താൻ ആരും ആവശ്യപ്പെട്ടില്ലെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി
ഓപ്പറേഷൻ സിന്ദൂർ നിർത്തിവയ്‌ക്കാൻ ഒരു രാജ്യവും ഒരു ലോക നേതാവും ആവശ്യപ്പെട്ടിട്ടില്ലെന്ന് ലോക്‌സഭയിൽ നടന്ന പ്രത്യേക ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടു. മെയ് ഒമ്പതിന് ഇന്ത്യ തിരിച്ചടി തുടങ്ങിയതിന് പിന്നാലെ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് തന്നെ ബന്ധപ്പെട്ടു. സൈനിക ഉദ്യോഗസ്ഥരുമായി ചർച്ചയിലായതിനാൽ സംസാരിക്കാനായില്ല. ചർച്ചയ്‌ക്കുശേഷം വാൻസിനെ തിരിച്ച് വിളിച്ചു. ‘അവർ’ വലിയ ആക്രമണത്തിന് പദ്ധതിയിടുന്നതായി വാൻസ് പറഞ്ഞു. വെടിയുണ്ടയ്‌ക്ക് മറുപടി വെടിയുണ്ടയായിരിക്കുമെന്ന് താൻ വ്യക്തമാക്കിയതായും മോദി പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂർ നിർത്താൻ ഇന്ത്യയ്‌ക്കുമേൽ ലോകരാജ്യങ്ങളുടെ സമ്മർദമുണ്ടായിരുന്നെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും മോദി പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന് തുടർച്ചയായി അവകാശപ്പെട്ട സാഹചര്യത്തിലാണ് വിശദീകരണം. പാകിസ്ഥാൻ ഇങ്ങോട്ട് കേണപേക്ഷിച്ചതിനാലാണ് വെടിനിർത്തലിന് തയ്യാറായതെന്നും മോദി ആവർത്തിച്ചു.









0 comments