ബ്രിട്ടനില്‍നിന്ന് മിസൈല്‍ വാങ്ങും ; കെയ്‌ർ സ്റ്റാർമര്‍–മോദി കൂടിക്കാഴ്‌ച

മുംബൈ
ബ്രിട്ടനില്‍നിന്നും 46 കോടി ഡോളറിന് മിസൈലുകള്‍ വാങ്ങാന്‍ ഇന്ത്യയും ബ്രിട്ടണും കരാറില്‍ ഒപ്പുവച്ചു. ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്‌ർ സ്റ്റാർമറുമായി മുംബൈയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ കൂടിക്കാഴ്‌ചയിലാണ് തീരുമാനം.
ആയുധനിര്‍മാണത്തില്‍ സ്വയംപര്യാപ്തതയിലെത്താന്‍ ആത്മനിര്‍ഭര്‍ ഭാരത് എന്ന പ്രചാരണം നടത്തവെയാണ് മോദി ബ്രിട്ടനില്‍ നിന്നും ആയുധ ഇറക്കുമതിക്ക് കരാറൊപ്പിട്ടത്. സൈന്യത്തിന്റെ ഭാവി ആവശ്യങ്ങൾ നിറവേറ്റാനും ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സഹകരണത്തെ പിന്തുണയ്ക്കാനുമാണ് കരാറെന്ന് കേന്ദ്രസര്‍ക്കാര്‍ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. യുകെ നിർമിത ലൈറ്റ്‌വെയ്റ്റ് മൾട്ടിറോൾ മിസൈലുകൾ (എൽഎംഎം) ഇന്ത്യൻ സൈന്യത്തിന് ലഭിക്കും. വടക്കന്‍ അയര്‍ലണ്ടില്‍ ഈ കരാറുവഴി 700 പേർക്ക് നേരിട്ട് ജോലി നൽകാൻ സാധിക്കുമെന്ന് സ്റ്റാർമർ അറിയിച്ചു.
വിദ്യാഭ്യാസം, സാങ്കേതികവിദ്യ, പ്രതിരോധം, നിർണായക ധാതുക്കൾ തുടങ്ങിയ മേഖലകളിൽ സഹകരണം വര്‍ധിപ്പിക്കുമെന്നും ഇരു നേതാക്കളും പറഞ്ഞു. ഇന്ത്യയിൽ ഒന്പതു യുകെ സർവകലാശാലകൾ സ്ഥാപിക്കാനും പ്രതിനിധിതല ചര്‍ച്ചയില്‍ ധാരണയായി. സമഗ്ര സാമ്പത്തിക വ്യാപാര കരാർ (സിഇടിഎ) വഴി പ്രതിരോധം–വ്യാപാരം ശക്തമാക്കാനാണ് ഇരുരാജ്യങ്ങളുടെയും തീരുമാനം. ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമാണ് സ്റ്റാർമർ ഇന്ത്യയിൽ സന്ദർശനത്തിനെത്തുന്നത്.









0 comments