വഖഫ് സ്വത്തില്‍ കേന്ദ്രം കോടതിയെ തെറ്റിദ്ധരിപ്പിച്ചു: വ്യക്തിനിയമ ബോർഡ്

ന്യൂഡൽഹി: കേന്ദ്രപോർട്ടലിൽ അപ്‌ലോഡ് ചെയ്‌ത വഖഫ് സ്വത്തുക്കളിൽ 2013ന് ശേഷം ഞെട്ടിക്കുന്ന വർധനവുണ്ടായെന്ന കേന്ദ്രസർക്കാർ പ്രസ്‌താവനയോട് വിയോജിച്ച് അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡ് സുപ്രീംകോടതിയിൽ അനുബന്ധ സത്യവാങ്‌മൂലം സമർപ്പിച്ചു. കേന്ദ്രം തെറ്റായ കണക്കാണ് നൽകിയതെന്നും തെറ്റായ സത്യവാങ്‌മൂലം സമർപ്പിച്ച ന്യൂനപക്ഷ മന്ത്രാലയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും വ്യക്തിനിയമ ബോർഡ് ആവശ്യപ്പെട്ടു.
വിവാദ വഖഫ് ഭേദഗതി നിയമം ചോദ്യംചെയ്‌തുള്ള ഹർജികളുമായി ബന്ധപ്പെട്ടാണ് അനുബന്ധ സത്യവാങ്‌മൂലം സമർപ്പിച്ചത്. രജിസ്‌റ്റർ ചെയ്‌ത വഖഫ് സ്വത്തുക്കളെല്ലാം പോർട്ടലിൽ അപ്‌ലോഡ് ചെയ്‌തത് 2013ലാണെന്ന് ബോർഡ് സത്യവാങ്‌മൂലത്തിൽ പറഞ്ഞു. ഈ വസ്‌തുത മറച്ചുപിടിച്ചാണ് കേന്ദ്രസർക്കാർ 2013ന് ശേഷം വഖഫ് സ്വത്തുക്കളിൽ വലിയ വർധനവുണ്ടായെന്ന് കോടതിയെ അറിയിച്ചത്. കോടതിയോട് സർക്കാർ സത്യസന്ധത കാട്ടിയില്ല. പിഴവ് തിരുത്താൻ നിർദേശിക്കണമെന്നും ബോർഡ് ആവശ്യപ്പെട്ടു









0 comments