കർണാടകത്തിൽ മെട്രോനിരക്കും കൂട്ടുന്നു

PHOTO: Facebook
അനീഷ് ബാലൻ
Published on Jan 06, 2025, 01:22 AM | 1 min read
മംഗളൂരു കർണാടകത്തിൽ ബസ് ടിക്കറ്റ് നിരക്ക് വർധനയ്‌ക്ക് പിന്നാലെ ബംഗളൂരു മെട്രോ(നമ്മ മെട്രോ) യാത്രനിരക്കും കുത്തനെ കൂട്ടുന്നു. 20 ശതമാനം നിരക്ക് വർധനയ്‌ക്കാണ് ശുപാർശ. മെട്രോ നിരക്ക് ഘടന പുനഃപരിശോധിക്കാൻ നിയോഗിച്ച സമിതി നൽകിയ ശുപാർശ അംഗീകരിക്കാൻ 17-ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ബോർഡ് യോഗം ചേരുന്നണ്ട്.
ബോർഡ് അംഗീകരിച്ചാൽ അടുത്ത ദിവസം മുതൽ വർധന പ്രാബല്യത്തിലാകും. ബസ് ചാർജ് 15 ശതമാനം കൂട്ടിയ കോൺഗ്രസ് സർക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണിത്. കൂട്ടിയ ബസ് നിരക്ക് ഞായറാഴ്‌ച നിലവിൽ വന്നു. ബംഗളൂരു മെട്രോയുടെ കുറഞ്ഞ നിരക്ക് 10 രൂപയും കൂടിയത് 60 രൂപയുമാണ്. രണ്ട് മുതൽ 12 രൂപ വരെ നിരക്ക് ഉയരും. ബസ് നിരക്ക് 15 ശതമാനം കൂട്ടിയതുവഴി കേരളത്തിലേക്കുള്ള അന്തർസംസ്ഥാന ബസ്സുകളിൽ 100–-120 രൂപവരെ ടിക്കറ്റ് നിരക്ക് ഉയരും.
ഐടി, നഴ്‌സിങ് തുടങ്ങിയ മേഖലകളിൽ ജോലിചെയ്യുകയും പഠിക്കുകയും ചെയ്യുന്ന ആയിരക്കണക്കിന് മലയാളികൾക്കും നിരക്ക് വർധന തിരിച്ചടിയാണ്. ഗതാഗത വകുപ്പിന് കീഴിലുള്ള വിവിധ കോർപറേഷനുകളിലെ ജീവനക്കാർക്ക് 38 മാസം ശമ്പള കുടിശ്ശിക വന്നതിനെത്തുടർന്ന് ജീവനക്കാർ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു.









0 comments