മാനസിക വൈകല്യമുള്ള സ്ത്രീയെ തട്ടിക്കൊണ്ടുപോയി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ഭൂവനേശ്വർ: ഒഡിഷയിൽ ഭദ്രക് ജില്ലയിൽ മാനസികവൈകല്യമുള്ള സ്ത്രീയെ ട്രക്ക് ഡ്രൈവർ തട്ടിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ദേശീയപാതയ്ക്ക് സമീപം കടത്തിണ്ണയിൽ നിൽക്കുകയായിരുന്നു സ്ത്രീയെയാണ് തട്ടിക്കൊണ്ട് പോയത്.
വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഈ സമയം ഇവരുടെ സമീപത്തുകൂടി ഒരു ട്രക്ക് വേഗം കുറച്ച് കടന്നുപോകുന്നതായി ദൃശ്യത്തിലുണ്ട്. ശേഷം ട്രക്കുമായി ഇയാൾ തിരിച്ചെത്തുകയും
ബലം പ്രയോഗിച്ച് കൈകളിൽ എടുത്തുകൊണ്ട് പോകുകയുമായിരുന്നു. ഇയാൾ അടുത്ത എത്തുമ്പോഴേക്ക് സ്ത്രീ തന്റെ സഞ്ചികളെടുത്ത് മറ്റൊരിടത്തേക്ക് നീങ്ങി നിൽക്കാൻ ശ്രമിക്കുന്നത് ദൃശ്യത്തിലുണ്ട്. ദേശീയപാതയിലെ നിരീക്ഷണ ക്യാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസ് നീക്കം.









0 comments