മാനനഷ്‌ടക്കേസ്: ശിക്ഷയ്‌ക്കെതിരെ മേധാപട്‌കർ ഹൈക്കോടതിയിൽ

Medha Patkar
avatar
സ്വന്തം ലേഖകൻ

Published on Apr 07, 2025, 07:18 PM | 1 min read

ന്യൂഡൽഹി: ഡൽഹി ലഫ്‌.ഗവർണർ വി കെ സക്‌സേന നൽകിയ മാനനഷ്‌ടക്കേസിൽ അഞ്ചുമാസം തടവും പത്തുലക്ഷം പിഴയും വിധിച്ച വിചാരക്കോടതി ഉത്തരവിനെതിരെ പരിസ്ഥിതിപ്രവർത്തക മേധാ പട്‌കർ ഡൽഹി ഹൈക്കോടതിയിൽ. തിങ്കളാഴ്‌ച ഹർജി പരിഗണിച്ച ജസ്റ്റിസ്‌ ഷലിന്ദർ കൗറിന്റെ ബെഞ്ച്‌ കേസ്‌ മേയ്‌ 19ലേയ്‌ക്ക്‌ മാറ്റി. അപ്പീൽ സാകേത്‌ ഡീഷണൽ സെഷൻസ് ജഡ്ജി തള്ളിയതോടെയാണ്‌ പട്‌കർ ഹൈക്കോടതിയെ സമീപിച്ചത്‌. ബുധനാഴ്‌ച നേരിട്ട്‌ ഹാജരാകാൻ വിചാരണക്കോടതി ഉത്തരവിട്ടുവെന്നും പകരം വീഡിയോ കോൺഫറൻസിങ്‌ വഴി ഹാജരാകാൻ അനുവദിക്കണമെന്നും പട്‌കറിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടുവെങ്കിലും ഹൈക്കോടതി പരിഗണിച്ചില്ല.


കഴിഞ്ഞവർഷം ജനുവരിയിലാണ്‌ സക്‌സേനയുടെ പരാതിയിൽ സാകേത് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് രാഘവ് ശർമ ശിക്ഷാവിധി പുറപ്പെടുവിച്ചത്‌. നർമദ ബച്ചാവോ ആന്തോളന്‌ (എൻബിഎ) സക്‌സേന നൽകിയ നാൽപ്പതിനായിരം രൂപയുടെ ചെക്ക്‌ മടങ്ങിയെന്നും അങ്ങനൊരു അക്കൗണ്ടേ ഉണ്ടായിരുന്നില്ലന്നും 2000 നവംബറിൽ മേധാ പട്‌കർ പുറത്തിറക്കിയ പത്രക്കുറിപ്പിനെ തുടർന്ന്‌ 2001ലാണ്‌ സക്‌സേന കേസ്‌ നൽകിയത്‌. നാഷണൽ കൗൺസിൽ ഓഫ് സിവിൽ ലിബർട്ടീസ് എന്ന സംഘടനയുടെ പ്രസിഡന്റായിരുന്നു അന്ന്‌ സക്‌സേന.



deshabhimani section

Related News

View More
0 comments
Sort by

Home