സിക്കിമില്‍ ശക്തമായ മണ്ണിടിച്ചിലും മഴയും; മൂന്നു മരണം

സിക്കിമിലെ യാങ്താങിൽ നടത്തുന്ന രക്ഷാപ്രവർത്തനം
ഗാങ്‌ടോക്: സിക്കിമിലെ യാങ്താങിൽ ശക്തമായ മണ്ണിടിച്ചിലിലും മഴവെള്ളപ്പാച്ചിലിലും മൂന്ന് മരണം. അപകടത്തിൽ മൂന്ന് പേരെ കാണാതായി. പരിക്കേറ്റവരെ പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷപ്പെടുത്തിയത്. വീടുകൾക്ക് മുകളിൽ മണ്ണ് അടിഞ്ഞുകിടക്കുകയാണ്. പ്രദേശത്ത് മഴയ്ക്ക് ശമനമില്ല.
പ്രദേശത്തെ നദിക്ക് കുറുകെ മരം കൊണ്ടുണ്ടാക്കിയ പാലത്തിലൂടെയുള്ള പൊലീസിന്റെ രക്ഷാപ്രവർത്തനം തുടരുന്നു. ഈ ആഴ്ചയിൽ ഇത് രണ്ടാം തവണയാണ് മണ്ണിടിച്ചിലുണ്ടാകുന്നത്. ഗ്യാൽഷിങ് ജില്ലയിൽ തിങ്കളാഴ്ച അർധ രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ 45 വയസുള്ള സ്ത്രീ മരിച്ചിരുന്നു.









0 comments