ഹരിയാനയിൽ 50 വർഷം പഴക്കമുള്ള മസ്‌ജിദ് പൊളിച്ചു

ന്യൂഡൽഹി : ബിജെപി ഭരിക്കുന്ന ഹരിയാനയിലെ ഫരീദാബാദിൽ 50 വർഷം പഴക്കമുള്ള മസ്‌ജിദ് പൊലീസും മുൻസിപ്പൽ കോർപ്പറേഷൻ അധികൃതരും ചേർന്ന് ബുൾഡോസറുകൾകൊണ്ട് പൊളിച്ചുനീക്കി. സുപ്രീംകോടതിയിൽ കേസിലുള്ള അക്വാ മസ്‌ജിദാണ് നിയമവിരുദ്ധമായി പൊളിച്ചത്. മസ്‌ജിദിന് സമീപമുള്ള കടകളും അധികൃതർ കഴിഞ്ഞ ദിവസങ്ങളിൽ ഒഴിപ്പിച്ചിരുന്നു. ‘മുന്നറിയിപ്പ് ഒന്നുംതന്നെ നൽകാതെയാണ് കോർപ്പറേഷൻ മസ്‌ജിദും കടകളും പൊളിച്ചുനീക്കിയത്.
മസ്‌ജിദ് നിലനിൽക്കുന്ന ഭൂമിയുടെ പേരിൽ 25 വർഷമായി കോടതിയിൽ കേസ് നടക്കുകയാണ്. പതിറ്റാണ്ടുകളായി പ്രശ്നങ്ങളുണ്ടായിരുന്നില്ല. എന്നാൽ, അടുത്തിടെയാണ് മസ്‌ജിദ് അനധികൃതമാണെന്ന് മുൻസിപ്പൽ കോർപ്പറേഷൻ ആരോപിച്ചത്’–- സമീപവാസികൾ പറഞ്ഞു. സംഭവത്തെ തുടർന്ന് സ്ഥലത്ത് നാട്ടുകാർ പ്രതിഷേധം ശക്തമാക്കി. പൊതുസ്ഥലത്തെ അനധികൃത നിർമാണമായി കണ്ടെത്തിയതിനാലാണ് മസ്‌ജിദ് പൊളിച്ചെതെന്നാണ് അധികാരികളുടെ വാദം.









0 comments