വിവാഹവേദിയിൽ നവവരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ബംഗളൂരു: വിവാഹവേദിയിൽ നവവരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ബെലഗാവിയിലെ പാർത്ഥനഹള്ളി ഗ്രാമത്തിൽ നിന്നുള്ള യുവതിയുമായിട്ടായിരുന്നു പ്രവീണിൻറെ വിവാഹം. താലി കെട്ടിയതിനുശേഷം ദമ്പതികളെ അരിയും മഞ്ഞളും നൽകി അനുഗ്രഹിക്കുന്ന ഒരു ആചാരം ആരംഭിക്കുന്നതിന് മുന്നോടിയായാണ് സംഭവം.
താലികെട്ടി നിമിഷങ്ങൾക്ക് ശേഷം 25 കാരനായ പ്രവീണിന് നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു.സ്വകാര്യ ബാങ്കിൽ ജീവനക്കാരനാണ് പ്രവീൺ. കർണാടക സൈക്ലിംഗ് അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറി ശ്രീഷൈൽ കുർണെയുടെ മൂത്തമകനാണ് .
"ഇത് ആർക്കും ഒരിക്കലും സംഭവിക്കരുത്. ദമ്പതികൾക്ക് നല്ലൊരു ജീവിതം ആശംസിക്കാനാണ് ഞങ്ങൾ വന്നത്, ഇപ്പോൾ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ നിർബന്ധിതരായിരിക്കുന്നു"- ചടങ്ങിനെത്തിയൊരാൾ പറഞ്ഞു.
0 comments