ഛത്തീസ്‌ഗഡിൽ 6 മാവോയിസ്‌റ്റുകളെ വെടിവച്ചുകൊന്നു

റായ്‌പുർ
ഛത്തീസ്‌ഗഡിലെ നാരായൺപുർ ജില്ലയിൽ ആറ് മാവോയിസ്റ്റുകളെ സുരക്ഷാസേന വെടിവച്ചുകൊന്നു. വെള്ളിയാഴ്‌ച അബുജ്മാഡ് വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതെന്ന് സുരക്ഷാസേന പറഞ്ഞു.
ജൂൺ ആറിന് ഉന്നത മാവോയിസ്റ്റ് നേതാവ് ഭാസ്‌ക്കർ ഉൾപ്പെടെയുള്ളവരെ ഇന്ദ്രാവതി ദേശീയ പാർക്ക് മേഖലയിൽവച്ച് സുരക്ഷാസേന വധിച്ചിരുന്നു.
മെയ് 21ന് നാരായൺപുർ ജില്ലയിൽ സിപിഐ മാവോയിസ്റ്റ് ജനറൽ സെക്രട്ടറി നമ്പല കേശവ്‌റാവു എന്ന ബസവരാജ അടക്കം 27 മാവോയിസ്റ്റുകളെ സേന വധിച്ചിരുന്നു.








0 comments