ജാർഖണ്ഡിൽ ഏറ്റുമുട്ടൽ; മാവോയിസ്റ്റ് കൊല്ലപ്പെട്ടു

റാഞ്ചി : ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിൽ മാവോയിസ്റ്റുകളും സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റിനെ വെടിവച്ചുകൊന്നു. ഗോയിൽകേര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ദുഗുണിയ, പൊസൈത, തുംബഗര പ്രദേശങ്ങളിൽ രാവിലെ നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ നടന്നതെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മിൽ നടന്ന വെടിവയ്പ്പിൽ മാവോയിസ്റ്റ് പ്രവർത്തകൻ കൊല്ലപ്പെട്ടതായി കോൽഹാൻ ഐജിപി മനോജ് കൗശിക് പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് ഒരു റൈഫിൾ, വെടിയുണ്ടകൾ, മറ്റ് വസ്തുക്കൾ എന്നിവ കണ്ടെടുത്തതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പൊലീസും സുരക്ഷാ സേനയുമടങ്ങുന്ന സംയുക്ത സൈന്യമാണ് തെരച്ചിൽ നടത്തിയത്.









0 comments