ഛത്തീസ്‌ഗഡിൽ 18 മാവോയിസ്റ്റുകളെ വധിച്ചു

സുക്‍മ / ബിജാപുര്‍ : ഛത്തീസ്‌ഗഡ് ബസ്തര്‍മേഖലയിൽ രണ്ടിടങ്ങളിലായി നടന്ന ഏറ്റുമുട്ടലിൽ പതിനൊന്ന് വനിതകള്‍ ഉള്‍പ്പെടെ 18 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. നാലു ജവാന്‍മാര്‍ക്കും പരിക്കേറ്റു.സുക്‌മയിൽ ഏറ്റുമുട്ടലിൽ മുതിര്‍ന്ന നേതാവ് കുഡ്മി ജഗദീഷ് ഉള്‍പ്പെടെ 17 മാവോയിസ്റ്റുകളെയാണ് വധിച്ചത്.
ജഗദീഷിനെ പിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ 25 ലക്ഷം ഇനാം പ്രഖ്യാപിച്ചിരുന്നു. എകെ 47 റൈഫിള്‍, എസ്‌എൽആർ, 303 റൈഫിൾ, റോക്കറ്റ് ലോഞ്ചർ തുടങ്ങിയവ ഇവരില്‍ നിന്ന് പിടിച്ചെടുത്തു.സുക്‍മ കേരളപാൽ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വനമേഖലയിൽ ശനിരാവിലെ എട്ടോടെയാണ് ഏറ്റുമുട്ടലുണ്ടായത്. മാവോയിസ്റ്റുകളുണ്ടെന്ന വിവരത്തെ തുടര്‍ന്ന് വെള്ളി രാത്രിയോടെയാണ് ഡിആര്‍ജിയും സിആര്‍പിഎഫും സംയുക്തമായി ഓപ്പറേഷന്‍ തുടങ്ങിയത്.
2013ൽ ജിറാം ഘാട്ടിയിൽ കോൺഗ്രസ് നേതാക്കളടക്കം 27 പേരുടെ ജീവനെടുത്ത ആക്രമണം അടക്കം നിരവധി കേസുകളിൽ പ്രതിയാണ് ഖുദ്മി ജഗദീഷ്. ബിജാപുരിൽ നര്‍സപുര്‍ ഗ്രാമത്തിലെ വനമേഖലയിൽ ഏറ്റുമുട്ടലിലാണ് മറ്റൊരു മാവോയിസ്റ്റ് കൊല്ലപ്പെട്ടത്. വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച ഛത്തീസ്ഗഡിലെത്താനിരിക്കെയാണ് ഏറ്റുമുട്ടൽ. മാര്‍ച്ച് 20ന് ബിജാപുരിലും കാങ്കറിലുമായി 30 മാവോയിസ്റ്റുകളെ വധിച്ചിരുന്നു. ഈ വര്‍ഷം ഇതുവരെ സംസ്ഥാനത്ത് 134 മാവോയിസ്റ്റുകളെയാണ് സുരക്ഷാസേന വധിച്ചത്.








0 comments